ഡാന്‍സിനിടെ പ്ലെയ്റ്റുകള്‍ എറിഞ്ഞുടച്ച്‌ ശിൽപ ഷെട്ടി; വിമർശനവുമായി സോഷ്യൽ മീഡിയ

ദുബായ് യാത്രക്കിടെ പകര്‍ത്തിയ ഒരു വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. ''ബ്രേക്ക് എ പ്ലേറ്റ്.. സേവ് വാഷിങ് അപ്'' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഡാന്‍സിനിടെ പ്ലെയ്റ്റുകള്‍ എറിഞ്ഞുടച്ച്‌ ശിൽപ ഷെട്ടി; വിമർശനവുമായി സോഷ്യൽ മീഡിയ

ബോളിവുഡിലെ ഫിറ്റ്‌നസ് റോള്‍ മോഡലാണ് ശില്‍പ്പ ഷെട്ടി. അടുത്തിടെയായി സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ നടിക്ക് നിരവധി ആരാധകരാണുള്ളത്. തന്റെ ഫിറ്റ്‌നസ് വീഡിയോകളും, യാത്രകളുടെ വിശേഷങ്ങളുമൊക്കെ നടി ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം താരം സോഷ്യൽ മീ‍ഡിയയിൽ പങ്കുവെച്ച ഡാന്‍സ് വീഡിയോയ്ക്ക് രൂക്ഷവിമര്‍ശനമാണ് ലഭിക്കുന്നത്.

ദുബായ് യാത്രക്കിടെ പകര്‍ത്തിയ ഒരു വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. ''ബ്രേക്ക് എ പ്ലേറ്റ്.. സേവ് വാഷിങ് അപ്'' എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു നിശാപാര്‍ട്ടിയ്ക്കിടയിലെ ഡാന്‍സിനിടയില്‍ പാത്രങ്ങള്‍ എറിഞ്ഞുപൊട്ടിക്കുകയാണ് ശില്‍പയും സംഘവും. ചിലര്‍ ഡാന്‍സ് കളിക്കുമ്പോള്‍ തറയില്‍ പ്ലേറ്റുകള്‍ എറിഞ്ഞുപൊട്ടിച്ചു. പിന്നീട് എല്ലാവരും കൈകോര്‍ത്ത് ഡാന്‍സ് കളിക്കുന്നു. ഇതാണ് വീഡിയോയിലുള്ളത്.

എന്നാൽ കടുത്ത ഭാഷയിലാണ് ആളുകള്‍ പ്രതികരിക്കുന്നത്. പരിസ്ഥിതിയെ കുറിച്ച്‌ ചിന്തിക്കാതെയാണ് ശില്‍പ ഷെട്ടിയുടെ പ്രവൃത്തി. ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അദ്ധ്വാനത്തെ കുറിച്ച്‌ പോലും ചിന്തിച്ചില്ലല്ലോ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയാണിത്. നടി ദൂര്‍ത്തടിച്ച് നടക്കുകയാണെന്നും പണമുണ്ടെന്ന് കരുതി എന്ത് തോന്ന്യാസവും കാണിക്കാമെന്നാണ് വിചാരമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

Read More >>