ജീവിതത്തിൽ വേദന അനിവാര്യമാണ്; എന്താണോ ചെയ്യേണ്ടിയിരുന്നത്, അത് അവര്‍ നന്നായി ചെയ്തു- മാതാപിതാക്കളുടെ വേര്‍പിരിയലിനെക്കുറിച്ച് ശ്രുതി ഹാസൻ

രണ്ട് വ്യക്തികള്‍ പിരിയുന്നത് ദുഃഖകരമായ കാര്യമാണ്. ഒരു വ്യക്തിയെന്ന നിലയിലും, ജീവിതത്തില്‍ പല ബന്ധങ്ങളിലൂടെ കടന്നു പോയാൾ എന്ന നിലയിലും അതെക്കുറിച്ച് എനിക്ക് സംസാരിക്കാനാകും. ഒരു ബന്ധം ശരിയാകുന്നില്ല എന്ന് തോന്നിയാല്‍ അത് കൂട്ടിയൊട്ടിക്കാന്‍ ശ്രമിക്കരുത്.

ജീവിതത്തിൽ വേദന അനിവാര്യമാണ്; എന്താണോ ചെയ്യേണ്ടിയിരുന്നത്, അത് അവര്‍ നന്നായി ചെയ്തു- മാതാപിതാക്കളുടെ വേര്‍പിരിയലിനെക്കുറിച്ച് ശ്രുതി ഹാസൻ

ഒരു ഇടവേളയ്ക്ക് ശേഷം സിനിമ ലോകത്ത് സജീവമാകാനൊരുങ്ങുകയാണ് തെന്നിന്ത്യൻ താരം ശ്രുതി ഹാസൻ. മാതാപിതാക്കളായ നടന്‍ കമല്‍ ഹാസന്റെയും നടി സരിക ഠാക്കൂറിന്റെയും പാത പിന്തുടർന്നാണ് ശ്രുതിയും സഹോദരി അക്ഷരയും സിനിമാ ലോകത്തെത്തുന്നത്. പ്രണയിച്ച് വിവാഹിതരായവരായിരുന്നു കമല്‍ഹാസനും സരികയും. എന്നാൽ ഇടയ്ക്ക് വെച്ച് കമല്‍ഹാസനും സരികയും വേര്‍പിരിയുകയായിരുന്നു.

സിനിമാലോകത്തേയും ആരാധകരേയും ഞെട്ടിച്ച വേര്‍പിരിയലായിരുന്നു ഇവരുടേത്. ഇപ്പോഴിതാ മാതാപിതാക്കുളുടെ തീരുമാനത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ശ്രുതി. അടുത്തിടെ ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ഹാസൻ മനസ് തുറന്നത്. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞത് വളരെ വിഷമകരമായ ഒരു സംഗതിയാണെങ്കിലും രണ്ടുപേരുടേയും സന്തോഷം മക്കളായ തങ്ങള്‍ തിരിച്ചറിഞ്ഞുവെന്നാണ് ശ്രുതി പറയുന്നത്.

എല്ലാം തികഞ്ഞ കുടുംബത്തിലെ ആളുകളാണെങ്കിൽ പോലും വേദന ജീവിതത്തിൽ അനിവാര്യമാണ്. ജീവിതത്തിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള വേദന. ഞങ്ങള്‍ കടന്നു പോയ അവസ്ഥയെക്കുറിച്ച് പലരും സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ലോകത്തിന് അത് വാര്‍ത്തയായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് അത് അങ്ങനെയായിരുന്നില്ല. എന്താണോ ചെയ്യേണ്ടിയിരുന്നത്, അത് അവര്‍ നന്നായി ചെയ്തു. അച്ഛനും അമ്മയും അവരായി ഇരിക്കുന്നതിനോടാണ് തങ്ങൾക്ക് താല്‍പര്യം.


അവരുടെ തീരുമാനത്തില്‍ ഞാന്‍ സന്തുഷ്ടയായിരുന്നു. കാരണം രണ്ടുപേരും അവരുടേതായ രീതികളില്‍ സന്തോഷം അര്‍ഹിക്കുന്ന വ്യക്തികളാണ്. അവര്‍ എന്റെ മാതാപിതാക്കളാകുന്നതിന് മുമ്പ് രണ്ട് വ്യക്തികളായിരുന്നു. മാതാപിതാക്കളായി എന്ന് കരുതി വ്യക്ത്വത്വത്തിന് മാറ്റമുണ്ടാകില്ല. ഇത് ഞാന്‍ എല്ലായ്‌പ്പോഴും പറയാറുള്ള കാര്യമാണ്. അവരുടെ സന്തോഷം നിലനില്‍ക്കട്ടെയെന്നായിരുന്നു ആഗ്രഹിച്ചതെന്നും താനും സഹോദരിയും എല്ലാം നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നവെന്നും നടി പറഞ്ഞു.

രണ്ട് വ്യക്തികള്‍ പിരിയുന്നത് ദുഃഖകരമായ കാര്യമാണ്. ഒരു വ്യക്തിയെന്ന നിലയിലും, ജീവിതത്തില്‍ പല ബന്ധങ്ങളിലൂടെ കടന്നു പോയാൾ എന്ന നിലയിലും അതെക്കുറിച്ച് എനിക്ക് സംസാരിക്കാനാകും. ഒരു ബന്ധം ശരിയാകുന്നില്ല എന്ന് തോന്നിയാല്‍ അത് കൂട്ടിയൊട്ടിക്കാന്‍ ശ്രമിക്കരുത്. കാരണം മറ്റൊരു കൊടുങ്കാറ്റില്‍ അത് ഒന്നിച്ച് തകര്‍ന്ന് പോകുമെന്നും ശ്രുതി പറഞ്ഞു. പിരിയണം എന്ന് തോന്നുന്നുവെങ്കില്‍ വച്ച് താമസിപ്പിക്കരുത്. പുറത്തുള്ളവര്‍ക്കാണ് അതൊരു വേര്‍പിരിയലായി തോന്നുന്നത് ശ്രുതി പറഞ്ഞു.

അടുത്തിടെ തനിക്കുണ്ടായിരുന്ന മദ്യപാന ശീലം ഉപേക്ഷിച്ചതിനെക്കുറിച്ചും. കാമുകൻ മിഖായേൽ കോഴ്സലുമായുള്ള വേർപിരിയൽ തന്നെ കുറേ കാര്യങ്ങൾ പഠിപ്പിച്ചെന്നും ശ്രുതി പ്രതികരിച്ചു. മുന്നോട്ട് പോവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായി തങ്ങള്‍ വേര്‍പിരിയുകയായിരുന്നുവെന്നാണ് താരപുത്രി വ്യക്തമാക്കിയിരുന്നു. ശ്രുതി ഹാസന്റെ ജനനത്തിന് ശേഷം 1988ലാണ് കമൽ ഹാസനും സരികയും വിവാഹിതരാകുന്നത്. 1991ലാണ് രണ്ടാമത്തെ മകള്‍ അക്ഷര ജനിക്കുന്നത്. 2004 ലാണ് കമലും സരികയും വേര്‍പിരിയുന്നത്.

Read More >>