സൊനാക്ഷി വെറും 'പണമുണ്ടാക്കുന്ന ജീവി',രാമയാണത്തെ കുറിച്ച് അറിയില്ല; സൊനാക്ഷിക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ്

മീറട്ട്: ബോളിവുഡ് അഭിനേത്രി സൊനാക്ഷി സിൻഹയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് സുനിൽ ഭറല. സൊനാക്ഷി വെറും പണമുണ്ടാക്കുന്ന ജീവിയാണെന്നും...

സൊനാക്ഷി വെറും

മീറട്ട്: ബോളിവുഡ് അഭിനേത്രി സൊനാക്ഷി സിൻഹയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് സുനിൽ ഭറല. സൊനാക്ഷി വെറും പണമുണ്ടാക്കുന്ന ജീവിയാണെന്നും ഇത്തരക്കാർക്ക് പഠിക്കാൻ സമയമുണ്ടാകില്ലെന്നും പണം സമ്പാദിക്കുന്നതിൽ മാത്രിമായിരിക്കും ശ്രദ്ധയെന്നും അദ്ദേഹം ആരോപിച്ചു.

അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗാ ക്രോർപതി എന്ന പരിപാടിയിൽ പങ്കെുടത്ത സൊനാക്ഷിക്ക് ഹനുമാനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയാൻ സാധിച്ചിരുന്നില്ല. ഇതിന്റെ പേരിലാണ് ബി.ജെ.പി നേതാവും നടനുമായ ശത്രുഘ്‌നൻ സിൻഹയുടെ മകളായ സൊനാക്ഷിക്കെതിരെ സുനിൽ ഭറല വിമർശനമുന്നയിച്ചത്.

'ആധുനിക കാലഘട്ടത്തിൽ ഇത്തരക്കാർക്ക് പണം മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. എങ്ങനെ പണം സമ്പാദിക്കാം, അത് സ്വന്തമായി എങ്ങനെ ചെലവഴിക്കാം എന്ന് മാത്രമാണ് അവരുടെ ചിന്ത. അവർക്ക് ചരിത്രത്തെക്കുറിച്ചോ ദൈവങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല. അവർക്ക് അതൊന്നും പഠിക്കാൻ സമയമില്ല. ഇതിനേക്കാൾ സങ്കടകരമായി മറ്റൊന്നുമില്ല.'-അദ്ദേഹം പറഞ്ഞു.

കോൻ ബനേഗാ ക്രോർപതി പരിപാടിയുടെ പ്രത്യേക എപ്പിസോഡിൽ, രാജസ്ഥാനിൽ നിന്നുള്ള എൻ.ജി.ഒ ജീവനക്കാരിയായ റൂമ ദേവിയെന്ന മത്സരാർഥിയെ പിന്തുണയ്ക്കാൻ സൊനാക്ഷി എത്തിയിരുന്നു. ഇതിഹാസമനുസരിച്ച് 'ഹനുമാൻ ആർക്കുവേണ്ടിയാണ് സഞ്ജീവനി കൊണ്ടുവന്നത് എന്ന ചോദ്യമാണ് ഇരുവരേയും കുഴപ്പിച്ചത്.


സുഗ്രീവൻ, ലക്ഷ്മണൻ, സീത, രാമൻ എന്നീ നാല് ഓപ്ഷനുകളും അവതാരകൻ നൽകിരുന്നു. ഇരുവരും ആശയക്കുഴപ്പത്തിലാവുകയും ഉത്തരം നൽകാൻ ലൈഫ്ലൈൻ തിരഞ്ഞെടുക്കുകയും ചെയ്തു. ലൈഫ്ലൈൻ വഴി ഇരുവരും ഉത്തരം പറഞ്ഞെങ്കിലും ചിലർ സോനാക്ഷിയെ വെറുതെ വിടാൻ തയ്യാറായില്ല. സൊനാക്ഷിക്ക് പുരാണം അറിയില്ലെന്ന് കളിയാക്കി നിരവധി പേരാണ് താരത്തെ ട്രോൾ ചെയ്തത്. #YoSonakshiSoDumb എന്ന ഹാഷ്ടാഗിൽ സൊനാക്ഷിക്കെതിരെ സോഷ്യൽ മീഡിയ കാംപെയ്നും നടന്നിരുന്നു.

അതേസമയം, നിരവധി ആരാധകർ സൊനാക്ഷിക്ക് പിന്തുണയുമായി എത്തിയിരുന്നു. ഒരാൾക്ക് എല്ലാം അറിഞ്ഞിരിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് തെറ്റാണെന്നും സൊനാക്ഷി നടിയാണ്, അല്ലാതെ പ്രഫസറോ വിക്കിപീഡിയയോ അല്ലെന്നുമാണ് പലരും ചൂണ്ടിക്കാട്ടിയിരുന്നു.

Read More >>