അതീവ ഗ്ലാമറസ്സായി പ്രിയ വാര്യർ: ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലർ

കഴിഞ്ഞ ദിവസം പുറത്ത് വിട്ട ട്രെയിലറിന് ലെെക്കുകളേക്കാൾ ഡിസ് ലെെക്കുകളാണ് ലഭിക്കുന്നത്.

പ്രിയാവാര്യരുടെ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ട്രെയിലറിന് ലെെക്കുകളേക്കാൾ ഡിസ് ലെെക്കുകളാണ് ലഭിക്കുന്നത്. അതീവ ഗ്ലാമറസ്സായിരിക്കും ചിത്രത്തിൽ പ്രിയയുടെ കഥാപാത്രം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി.

Read More >>