ഐഎഫ്എഫ്‌കെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഡിസംബര്‍ ആറിന് വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.നടി ശാരദയാണ് ചടങ്ങിലെ മുഖ്യാതിഥി.

ഐഎഫ്എഫ്‌കെ ഓണ്‍ലൈന്‍   രജിസ്ട്രേഷന്‍ ആരംഭിച്ചു

ഈ വര്‍ഷത്തെ കേരള അന്താന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഓണ്‍ലൈന്‍ രജിസട്രേഷന്‍ ആരംഭിച്ചു.1000 രൂപയാണ് ഡെലിഗേറ്റ് ഫീസ്. ഈ മാസം 25ന് ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപ ആയിരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയാണ്.ഇരുപത്തിനാലാമത് ചലച്ചിത്രോത്സവമാണ് ഈ വര്‍ഷം നടക്കാന്‍ പോകുന്നത്.ഡിസംമ്പര്‍ 6 മുതല്‍ 13 വരെയാണ് ചലച്ചിത്രമേള.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', കൃഷന്ദ് ആര്‍ കെയുടെ 'വൃത്താകൃതിയിലുള്ള ചതുരം' എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ ഇടംപിടിച്ച മലയാളസിനിമകള്‍.ഡിസംബര്‍ ആറിന് വൈകുന്നേരം ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.നടി ശാരദയാണ് ചടങ്ങിലെ മുഖ്യാതിഥി.

അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് സമ്മാനിക്കും.മൃണാള്‍ സെന്‍, ഗിരീഷ് കര്‍ണാട്, ലെനിന്‍ രാജേന്ദ്രന്‍, എംജെ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയുമായി ഹോമേജ് വിഭാഗം എന്നിവയാണ് മേളയിലെ മറ്റ് ആകര്‍ഷണങ്ങള്‍.

Story by
Read More >>