നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി

ഏപ്രില്‍ 11 ന് സുഹൃത്തുകള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്‌

നടന്‍ സണ്ണി വെയ്ന്‍ വിവാഹിതനായി

തൃശ്ശൂര്‍:യുവനടന്‍ സണ്ണി വെയ്ന്‍ വിവഹിതനായി. ഇന്ന് രാവിലെ ആറ് മണിക്ക് ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശിയും നര്‍ത്തകിയുമായ രഞ്ജിനിയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

മാദ്ധ്യമപ്രവർത്തകരെയോ സിനിമാ പ്രവർത്തകരെയോ അറിയിക്കാതെ വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം. സുഹൃത്തുകള്‍ക്കായി റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്‌. വിവാഹ ഫോട്ടോ സണ്ണി വെയ്ന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു

Read More >>