സുസ്‍മിത സെൻ വീണ്ടും അഭിനയ രം​ഗത്തേക്ക്; പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നതായി പ്രഖ്യാപനം

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സുസ്മിത തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

സുസ്‍മിത സെൻ വീണ്ടും അഭിനയ രം​ഗത്തേക്ക്; പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തുന്നതായി പ്രഖ്യാപനം

ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് സുസ്‍മിത സെൻ. ലോകസുന്ദരിപ്പട്ടം തലയിൽ ചൂടിയാണ് സിനിമാലോകത്തേക്ക് താരത്തിൻെറ വരവ്. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി നടി സിനിമയിൽ നിന്നും ഇടവേളയിലാണ്. ഇതിനിടെ നടി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പങ്കുവെക്കുന്ന ചിത്രങ്ങളും മറ്റും ആരാധർ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകര്‍ക്കു വേണ്ടി സിനിമയിലേക്ക് മടങ്ങിവരാന്‍ ഒരുങ്ങുകയാണ് താരം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സുസ്മിത തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ജനലിനടുത്തായി പുറംതിരിഞ്ഞു നില്‍ക്കുന്ന ഒരു ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പ്രഖ്യാപനം. സെക്കന്‍ഡ് ഇന്നിങ്‌സ് എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്.

ക്ഷമയോടുള്ള സ്‍നേഹത്തെ ഞാൻ ആദരിക്കുന്നു. അത് മാത്രമാണ് എന്റെ ആരാധകരുടെ ആരാധികയാക്കി എന്നെ മാറ്റിയത്. സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവിന് അവര്‍ കാത്തിരുന്നത് നീണ്ട പത്ത് വര്‍ഷങ്ങളാണ്. എന്റെ ഇടവേളയിലുടനീളം ഓരോ ഘട്ടത്തിലും അവരെന്നെ സ്നേഹപൂർവ്വം പ്രോത്സാഹിപ്പിക്കുന്നു. അവര്‍ക്കു വേണ്ടി ഞാന്‍ തിരിച്ചുവരുന്നു. ഐ ലവ് യു ഗയ്‌സ്'- സുസ്മിത കുറിച്ചു.

Read More >>