മീ ടൂ ആരോപണം: ആമിർ ഖാനെ വിമർശിച്ച് നടി തനുശ്രീ ദത്ത

മീ ടൂ ആരോപണവിധേയനായ സംവിധായകൻ സുഭാഷ് കപൂറിനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്ന ആമിർ ഖാനെ വിമർശിച്ച് നടി തനുശ്രീ ദത്ത

മീ ടൂ ആരോപണം: ആമിർ ഖാനെ വിമർശിച്ച് നടി തനുശ്രീ ദത്ത

മുംബൈ: മീ ടൂ ആരോപണവിധേയനായ സംവിധായകൻ സുഭാഷ് കപൂറിനൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്ന ആമിർ ഖാനെ വിമർശിച്ച് നടി തനുശ്രീ ദത്ത. സംഗീതജ്ഞൻ ഗുൽഷൻ കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മോഗുൽ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുഭാഷ് ആണ്. ആമിർ ആണ് ഗുൽഷൻ കുമാർ ആയി എത്തുന്നത്.

2014ലാണ് നടി ഗീതിക ത്യാഗി സുഭാഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. പിന്നാലെ സുഭാഷിനൊപ്പം സഹകരിക്കില്ലെന്ന് ആമിർ വ്യക്തമാക്കിയിരുന്നു. മോഗുലിൽ നിന്ന് സുഭാഷിനെ ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈയടുത്താണ് ആമിർ നിലപാട് മാറ്റിയത്. ബോളിവുഡിനെയാകെ അമ്പരപ്പിച്ചാണ് സുഭാഷിനൊപ്പം സിനിമ ചെയ്യുന്നുവെന്ന് ആമിർ പറഞ്ഞത്.

''പീഡനത്തിനിരയായ, ഇപ്പോഴും മാനസികാഘാതത്തിൽ തുടരുന്ന സഹപ്രവർത്തകരായ നടിമാരെ ഓർത്ത് ബോളിവുഡിൽ ആർക്കും ഉറക്കം നഷ്ടപ്പെടാത്തത് എന്തുകൊണ്ടാണ്? അവർക്ക് അവസരം നഷ്ടപ്പെടുന്നത് ഓർത്ത് അസ്വസ്ഥരാകാത്തത് എന്തുകൊണ്ടാണ്? തൊഴിലിടത്തിലെ പീഡനം മൂലം കഴിവുള്ള താരങ്ങളുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാകുമെന്ന് ആരും ചിന്തിക്കാത്തത് എന്താണ്''- തനുശ്രീ ചോദിക്കുന്നു. നാനാ പടേക്കറിനെതിരെ ആരോപണമുയർത്തി ബോളിവുഡിൽ 'മീ ടൂ' വെളിപ്പെടുത്തലുകൾക്ക് തുടക്കമിട്ടവരിൽ ഒരാളാണ് തനുശ്രീ. പിന്നാലെ നിരവധി താരങ്ങൾ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിരുന്നു.

Next Story
Read More >>