ഹരമായി മാറിയ 'നാരീ... നാരീ' തിരിച്ചെത്തി;ഏറ്റെടുത്ത് ആരാധകര്‍

തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ആ ഗാനത്തിന്റെ പുതിയ റീമേക്കാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

ഹരമായി മാറിയ

'നാരീ...നാരീ...' ഒരു കാലത്ത് യുവത്വത്തിന്റെ ചുണ്ടിൽ ഹരമായിഉയർന്നു നിന്നിരുന്ന അറബിക് ഗാനമാണിത്. ഭാഷപോലും അറിയാതെ ആളുകൾ ഈ ഗാനത്തെ നെഞ്ചേറ്റി. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ആ ഗാനത്തിന്റെ പുതിയ റീമേക്കാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. മെയ്ഡ് ഇൻ ചൈന എന്ന ബോളിവുഡ് ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനത്തിന്റെ റീമേക്ക് ഒരുക്കിയിരിക്കുന്നത്.


സംഗീതസംവിധായകരായ സച്ചിൻ-ജിഗാർ ആണ് ഗാനം റീമിക്സ് ചെയ്തത്. വായു ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്.രാജ് കുമാർ റാവുവും മൗനി റോയിയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. വിശാൽ ദദ്ലാനി, ജോനിത ഗാന്ധി, സച്ചിൻ-ജിഗാർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗുജറാത്ത് സംരംഭകനായ രഘു മേത്തയുടെ കഥ പറയുന്ന ചിത്രം മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻആണ് നിർമിക്കുന്നത്. ഒക്ടോബർ 25-ന് ചിത്രം തിയറ്ററുകളിൽ എത്തും.


Read More >>