മരണമാസായി പുളള് ഗിരി; ജയസൂര്യയുടെ തൃശ്ശൂര്‍ പൂരത്തിൻെറ ട്രെയിലർ

നവാഗതനായ രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്.

മരണമാസായി പുളള് ഗിരി; ജയസൂര്യയുടെ തൃശ്ശൂര്‍ പൂരത്തിൻെറ ട്രെയിലർ

ജയസൂര്യയുടെ ക്രിസ്മസ് ചിത്രം തൃശ്ശൂര്‍ പൂരത്തിൻെറ ട്രെയിലർ പുറത്ത്. ജയസൂര്യയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും തന്നെയാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണം. പുളള് ഗിരിയെന്നാണ് ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തിന്റെ പേര്‌. സ്വാതി റെഡ്ഡിയാണ് ചിത്രത്തില്‍ നായികയാവുന്നത്.

നവാഗതനായ രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിൽ വിജയ് ബാബുവും എത്തുന്നുണ്ട്. സംഗീത സംവിധായകനായ രതീഷ് വേഗയാണ് സിനിമയുടെ തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.

സാബുമോന്‍ അബ്ദുസമദ്, ബാലചന്ദ്രന്‍ ചുളളിക്കാട് ,മണിക്കുട്ടന്‍, സുദേവ് നായര്‍, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ടിജി രവി, ഷാജു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നേരത്തെ അണിയറപ്രവർക്കർ പുറത്തു വിട്ട ചിത്രത്തിലെ സഖിയേ എന്നു തുടങ്ങുന്ന ​ഗാനം ശ്രദ്ധേയമായിരുന്നു. ഡിസംബര്‍ 20നാണ് തൃശ്ശൂര്‍ പൂരം തിയ്യേറ്ററുകളിലേക്ക് എത്തുക.

Read More >>