കമല്‍ നിങ്ങളൊരു ഇരട്ടത്താപ്പുകാരനാണ്; രൂക്ഷവിമര്‍ശനവുയി ചിന്‍മയി

നേരത്തെ വെെരമുത്തുവിനെതിരെ ലെെം​ഗികാരോപണമുന്നയിച്ച് ചിന്മയി രം​ഗത്തെത്തിയിരുന്നു.

കമല്‍ നിങ്ങളൊരു ഇരട്ടത്താപ്പുകാരനാണ്; രൂക്ഷവിമര്‍ശനവുയി ചിന്‍മയി

നടൻ കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി ​ഗായിക ചിന്‍മയി ശ്രീപാദ. മീടുവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന കവിയും ഗാനരചൈതാവുമായ വൈരമുത്തുവിനെ സ്വകാര്യ പരിപാടിയിലേക്ക് ക്ഷണിച്ച കമലിൻെറ നടപടിക്കെതിരായാണ് ചിൻ‌മയി രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്. കമലിന്റേത് ഇരട്ടാത്താപ്പാണെന്നും ​ഗായിക പറഞ്ഞു.

പൊതുഇടങ്ങില്‍ നില്‍ക്കുന്ന പീഡകര്‍ക്ക് എങ്ങിനെ പ്രതിച്ഛായ കെട്ടിപ്പടുക്കണമെന്ന് അറിയാം. അതും പൊതുവേദികളില്‍ കരുത്തും പിന്തുണയുമെല്ലാം പ്രദര്‍ശിപ്പിച്ച്. ചിലര്‍ക്ക് പിന്നണിയില്‍ ശക്തരായ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പിന്തുണയുണ്ടായിരിക്കും. ഈയൊരു കാര്യമാണ് വര്‍ഷങ്ങളോളം എന്നെ ഭയപ്പെടുത്തിയിരുന്നത്- ചിന്മയി ട്വീറ്റ് ചെയ്തു.

നേരത്തെ വെെരമുത്തുവിനെതിരെ ലെെം​ഗികാരോപണമുന്നയിച്ച് ചിന്മയി രം​ഗത്തെത്തിയിരുന്നു. കമലാകട്ടെ മീടു ക്യാംപെയിന് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും സ്ത്രീകൾ ബഹുമാനിക്കപ്പെടണം എന്ന് അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനം പുരുഷന്റെ കയ്യിലല്ല. പുരോഗമന സമൂഹം എന്ന നിലയിൽ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ പിന്തുണ നൽകുന്നുവെന്നാണ് കമൽ പറഞ്ഞിരുന്നത്.

പരിപാടിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കമല്‍ഹാസനെതിരെ സോഷ്യൽ മീഡിയയിലും വിമർശനങ്ങളുയർന്നിരുന്നു. കമൽ എന്ന വ്യക്തിയും നടനും രാഷ്ട്രീയ പ്രവര്‍ത്തകനും കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

Next Story
Read More >>