'ഈ എക്‌സ്പ്രഷനിട്ടാല്‍ ആരായാലും വീഴും'; അതുല്യ രവിയുടെ വാലന്റൈന്‍സ് ഡേ ടിപ്‌സ്

പച്ച സാരിയുടുത്തു അതിസുന്ദരിയായിരിക്കുന്ന അതുല്യയുടെ എക്‌സ്പ്രഷനും ആരാധകരുടെ മനസു കീഴടക്കുകയാണ്.

പ്രണയ ദിനം ആഘോഷിക്കുന്നതിൻെറ ഭാ​ഗമായി പ്രിയപ്പെട്ടവര്‍ക്കായി സമ്മാനങ്ങളും സര്‍പ്രൈസുകളുമൊക്കെയായി കാത്തിരിക്കുകയാണ് പലരും. ഇപ്പോഴിതാ കാമുകനേയോ/ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ റിഹേഴ്‌സല്‍ നടത്തുന്നവര്‍ക്കായി ടിപ്‌സുമായി എത്തിയിരിക്കുകയാണ് തമിഴ് നടി അതുല്യ രവി.

തന്റെ രസകരമായ എക്‌സ്പ്രഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിഡിയോ ആണ് താരം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാനായി ഭ്രാന്തന്‍ എക്‌സ്പ്രഷന്‍സ് പരിശീലിക്കുന്നവര്‍ക്ക് ഇതാ കുറച്ച് പൊടിക്കൈകള്‍. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ നിങ്ങള്‍ എത്ര പേര്‍ തയാറാണ്?' എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പച്ച സാരിയുടുത്തു അതിസുന്ദരിയായിരിക്കുന്ന അതുല്യയുടെ എക്‌സ്പ്രഷനും ആരാധകരുടെ മനസു കീഴടക്കുകയാണ്. ഇതോടെ അതുല്യയെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. ഇങ്ങനെയൊക്കെ കാണിച്ചാല്‍ ആരായാലും പുറകെ വന്നുപോകും എന്നാണ് ആരാധകരുടെ കമന്റ്. സിംഗിളുകള്‍ക്കും ചില ടിപ്‌സുകള്‍ നല്‍കണമെന്ന ആവശ്യവുമായി മറ്റു ചിലരും രംഗത്തെത്തിയിട്ടുണ്ട്.

Read More >>