മാൻഹോളിന് ശേഷം സ്റ്റാന്‍ഡ് അപ്പുമായി വിധു; നായികയാവുന്നത് നിമിഷ സജയൻ

വിധു വിൻസന്റ് തൻെറ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്

മാൻഹോളിന് ശേഷം സ്റ്റാന്‍ഡ് അപ്പുമായി വിധു; നായികയാവുന്നത് നിമിഷ സജയൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ മാൻഹോൾ എന്ന ചിത്രത്തിന് ശേഷം നിമിഷ സജയനെ പ്രധാന കഥാപാത്രമാക്കി വിധു വിന്‍സെന്‍റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വിധു വിൻസന്റ് തൻെറ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സിലിക്കന്‍ മീഡിയയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാന്‍ഹോളിന്‍റെ തിരക്കഥാകൃത്തായ ഉമേഷ് ഓമനക്കുട്ടന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ രചിക്കുന്നത്. ചിത്രം 2019 ല്‍ പുറത്തിറങ്ങും.

മാദ്ധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിധു വിന്‍സെന്‍റ് 2016ല്‍ പുറത്തിറങ്ങിയ മാന്‍ഹോള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് കടന്ന് വരുന്നത്. ആ വര്‍ഷത്തെ അന്താരാഷ്ട ചലച്ചിത്രോല്‍സവത്തിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം മാന്‍ഹോള്‍ സ്വന്തമാക്കിയിരുന്നു. മികച്ച നവാ​ഗത സംവിധായകക്കുള്ള പുരസ്കാരവും വിധുവിനായിരുന്നു.


Read More >>