ഇന്ദിരാ ഗാന്ധിയാവാൻ വിദ്യാ ബാലൻ; വെബ് സീരിസിൽ അരങ്ങേറ്റം

സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്.

ഇന്ദിരാ ഗാന്ധിയാവാൻ വിദ്യാ ബാലൻ; വെബ് സീരിസിൽ അരങ്ങേറ്റം

വിദ്യാ ബാലൻ നായികയായി പുതിയ വെബ് സീരിസ് വരുന്നു. ഇന്ദിരാ ഗാന്ധിയായിട്ടാണ് വിദ്യാ ബാലൻ ചിത്രത്തില്‍ അഭിനയിക്കുക. റിതേഷ് ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ സിനിമാ പ്രേമികൾക്ക് ഇഷ്ടപ്പെട്ട സംവിധായനകനാണ് റിതേഷ്.

ഞാനൊരു വെബ് സീരിസ് ചെയ്യുകായണ്. എന്റെ അരങ്ങേറ്റമാണ്. റോണി സ്‌ക്രൂവാലയായിരിക്കും നിര്‍മ്മിക്കുക. ഒരുപാട് നാളായുള്ള ശ്രമങ്ങളാണ് ഇത്. വെബ് സീരിസിന് ഒരുപാട് സമയം വേണം. അതുകൊണ്ടാണ് സമയമെടുക്കുന്നത്. അധികം വൈകില്ലെന്ന് പ്രതീക്ഷിക്കുന്നതായും നടി പ്രതികരിച്ചു.

സാഗരിക ഗോസിന്റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്. പുസ്തകത്തിന്റെ പകര്‍പ്പ് അവകാശം വിദ്യ സ്വന്തമാക്കിയിട്ടുണ്ട്. വിദ്യ ബാലന്റെ വെബ് സീരിസ് അരങ്ങേറ്റത്തിനുള്ള അവസരം കൂടിയാണ് ഇത്. സീരിസിനെ കുറിച്ചുള്ള ആലോചനകള്‍ നാളുകളായി നടക്കുന്നതായി വിദ്യ തന്നെ നേരത്തെ പറഞ്ഞിരുന്നു.

Next Story
Read More >>