'തമാശ'യുമായി വിനയ് ഫോർട്ട്; ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിനയ് ഫോർട്ട് തൻെറ ഫേസ്ബുക്ക് പേജിൽ പങ്ക് വച്ചു. കട്ടിമീശവച്ച് മലയാളം പഠിപ്പിക്കുന്ന ഒരു കോളേജ് അധ്യാപകനായാണ് നായകൻ വിനയ് ഫോർട്ട് പോസ്റ്ററിലുള്ളത്

ഒരു ഇടവേളയ്ക്ക് ശേഷം വിനയ് ഫോർട്ട് നായകനായി മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്നു. നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന തമാശ എന്ന ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളത്തിൽ സജീവമാകാൻ ഒരുങ്ങുന്നത്. ഹാപ്പി ഹവേഴ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിനയ് ഫോർട്ട് തൻെറ ഫേസ്ബുക്ക് പേജിൽ പങ്ക് വച്ചു. കട്ടിമീശവച്ച് മലയാളം പഠിപ്പിക്കുന്ന ഒരു കോളേജ് അധ്യാപകനായാണ് നായകൻ വിനയ് ഫോർട്ട് പോസ്റ്ററിലുള്ളത്.

ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവർ നായികമാരായി എത്തുന്ന ചിത്രത്തിൽ നവാസ് വള്ളിക്കുന്ന്, അരുൺ കുര്യൻ, ആര്യ സാലിം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മുഹ്സിൻ പരാരിയുടെ വരികൾക്ക് റെക്സ് വിജയൻ, ഷഹബാസ് അമൻ എന്നിവർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ്: ഷഫീഖ് മുഹമ്മദ് അലി, കോസ്റ്റ്യം : മഷർ ഹംസ, ആർട്ട് : അനീസ് നാടോടി, മേക്ക്-അപ്പ് : ആർ.ജി വയനാടൻ, സ്റ്റിൽസ് : രാഹുൽ എം സത്യൻ, പബ്ലിസിറ്റി ഡിസൈൻ : ഓൾഡ്​മങ്ക്സ്, ഡിസ്ട്രിബ്യൂഷൻ: സെന്റ്രൽ പിക്ചേഴ്സ്. പിആർഒ- ആതിര ദിൽജിത്.

ചിത്രം ഈദ് റിലീസായി തിയ്യറ്ററുകളിൽ എത്തും.

Read More >>