മലയാളസിനിമയുടെ ആദ്യ അഭിനേത്രി പി.കെ റോസിയുടെ പേരിൽ ഡബ്ല്യു.സി.സി ഫിലിം സൊസൈറ്റി ആരംഭിക്കുന്നു

1928 ൽ പുറത്തിറങ്ങിയ 'വിഗതകുമാരൻ' എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താൽ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി.കെ.റോസി.

മലയാളസിനിമയുടെ ആദ്യ അഭിനേത്രി പി.കെ റോസിയുടെ പേരിൽ ഡബ്ല്യു.സി.സി ഫിലിം സൊസൈറ്റി ആരംഭിക്കുന്നു

മലയാളസിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ റോസിയുടെ പേരിൽ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെൻ ഇൻ സിനിമ കളക്ടീവ് ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുന്നു. 1928 ൽ പുറത്തിറങ്ങിയ 'വിഗതകുമാരൻ' എന്ന നിശബ്ദ ചിത്രത്തിൽ അഭിനയിച്ചു എന്ന ഒരൊറ്റക്കാരണത്താൽ വേട്ടയാടപ്പെടുകയും സാമൂഹികമായ ഭ്രഷ്ട് കല്പിച്ച് നാടുകടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീയാണ് പി.കെ.റോസി. പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ കൊണ്ടാടപ്പെടുന്ന സിനിമാ ചരിത്രത്തിൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ്ണ സ്വത്വങ്ങളാൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് ഉദ്ദേശിക്കുന്നതെന്ന് വിമൻ ഇൻ സിനിമ കളക്ടീവ് അറിയിച്ചു.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡിസൈനറായ സോയ റിയാസ് രൂപകല്പന പി.കെ റോസിയെ ദൃശ്യവത്കരിക്കുന്ന ലോഗോയും സംഘടന ഫേസ്ബുക്കിൽ പങ്കുവെച്ചു.

കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം

Next Story
Read More >>