കേരളത്തിലെ ബി.ജെ.പിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ച്- മോദി

വാരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടികാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ ബി.ജെ.പിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ച്- മോദി

ലഖ്‌നൗ: കേരളത്തില്‍ ബി.ജെ.പിക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജീവന്‍ പണയം വച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ബി.ജെ.പിക്കു വേണ്ടി വോട്ട് ചോദിക്കുന്ന കേരളത്തിലെ പ്രവര്‍ത്തര്‍ ജീവനോടെ വീട്ടിലെത്തുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്. ഇവിടുത്തെ പ്രവർത്തകർ താൻ മരണപ്പെട്ടാൽ തന്റെ സഹോദരനെ പാർട്ടി പ്രവർത്തനത്തിന് അയക്കണമെന്ന് മാതാവിനോട് പറഞ്ഞാണ് പുറത്തിറങ്ങുന്നതെന്നും മോദി പറഞ്ഞു. പശ്ചിമ ബം​ഗാളിലും സമാന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം ചൂണ്ടികാട്ടി.

വാരാണസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി പാർട്ടി പ്രവർത്തകരുമായി നടത്തിയ കൂടികാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മോദി സർക്കാർ വീണ്ടും അധികാരത്തിലെത്താൻ രാജ്യം ആഗ്രഹിക്കുകയാണ്, ഇതാദ്യമായാണ് ഭരണവിരുദ്ധ വികാരമില്ലാത്ത ഒരു തെരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി പ്രവർത്തകരാണ് യഥാർത്ഥ സ്ഥാനാർത്ഥികൾ. അവർ തോൽക്കാൻ പാടില്ല. തന്റെ വിജയത്തേക്കാൾ പ്രധാനപ്പെട്ടത് അതാണെന്നും അദ്ദേഹം പറഞ്ഞു.

പടുകൂറ്റൻ റോഡ് ഷോ നടത്തിയാണ് മോദി ഇന്നലെ മണ്ഡലത്തിലെത്തിയത്. ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി പ്രധാന നേതാക്കളെല്ലാം മോദിയോടൊപ്പം എത്തിയിരുന്നു. 2014ലെ തെരഞ്ഞെടുപ്പിൽ 3.37 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു മോദി വിജയിച്ചത്. ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ, കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ് എന്നിവരെ പിന്തള്ളിയാണ് മോദി ഒന്നാമതെത്തിയത്. 75000 വോട്ടാണ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നത്.

Read More >>