രാമക്ഷേത്രവും ശബരിമലയും തെരഞ്ഞെടുപ്പു വിഷയമാവുന്നതിനെ തള്ളി അമര്‍ത്യാസെന്‍

രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നാം ചര്‍ച്ച ചെയ്യേണ്ട വിഷയം ശബരിമലയും രാമക്ഷേത്രവുമാണോ? അമര്‍ത്യാസെന്നിന്റെ ചോദ്യം

രാമക്ഷേത്രവും ശബരിമലയും തെരഞ്ഞെടുപ്പു വിഷയമാവുന്നതിനെ തള്ളി അമര്‍ത്യാസെന്‍


രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നാം ചര്‍ച്ച ചെയ്യേണ്ട വിഷയമെന്താണ്? അതൊരിക്കലും രാമക്ഷേത്രവും ശബരിമലയിലെ സ്ത്രീപ്രവേശവുമാവരുതെന്ന് ഉപദേശിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാസെന്‍. കൊല്‍ക്കത്തയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു, അദ്ദേഹം. തെരഞ്ഞടുപ്പു നേരിടുമ്പോള്‍ മറ്റു രാജ്യങ്ങള്‍ കേന്ദ്രപ്രമേയമാക്കുന്ന ഒന്നുംതന്നെ നമ്മുടെ ചര്‍ച്ചയിലേ ഇല്ല.

രാജ്യത്തെ പല ഭരണഘടനാ സ്ഥാപനങ്ങളും കൈപ്പിടിലൊത്തുന്നതിനുള്ള ശ്രമത്തിലാണ് ബിജെപിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.