റോബര്‍ട്ട് വദ്രയെ അമ്മയ്‌ക്കൊപ്പം എന്‍ഫോഴ്‌സ്‌മെന്റെ് ചോദ്യം ചെയ്തു

കമ്പനിയില്‍ സഹ ഉടമയായ മൗറീനു ചോദ്യം ചെയ്യലിനു നോട്ടിസ് ലഭിച്ചിരുന്നു. ലണ്ടനിലെ സ്വത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി ഇവരെ ജയ്പുരിലേക്കു വിളിപ്പിച്ചത്

റോബര്‍ട്ട് വദ്രയെ അമ്മയ്‌ക്കൊപ്പം എന്‍ഫോഴ്‌സ്‌മെന്റെ് ചോദ്യം ചെയ്തു

ജയ്പൂര്‍: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വദ്രയെയും അദ്ദേഹത്തിന്റെ മാതാവ് മൗറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തു.ഇത് നാലാം തവണയാണ് വദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത്.

കമ്പനിയില്‍ സഹ ഉടമയായ മൗറീനു ചോദ്യം ചെയ്യലിനു നോട്ടിസ് ലഭിച്ചിരുന്നു. ലണ്ടനിലെ സ്വത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്നു ദിവസം ഡല്‍ഹിയില്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി ഇവരെ ജയ്പുരിലേക്കു വിളിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ റോഡ് ഷോയ്ക്കു ശേഷം പ്രിയങ്കാ ഗാന്ധി ഇവരുടെ അടുത്തെത്തി.

സര്‍ക്കാര്‍ തങ്ങളോട് പകവീട്ടുകയാണെന്ന് ചോദ്യം ചെയലിനുശേഷം റോബര്‍ട്ട് വദ്ര ഫെയ്‌സ്ബു്കില്‍ എഴുതിയിരുന്നു.

'എഴുപത്തഞ്ച് വയസ്സുള്ള അമ്മയോടൊപ്പമാണ് താന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ എത്തിയിരിക്കുന്നത്. മകളും മകനും ഭര്‍ത്താവും നഷ്ടപ്പെട്ട ഒരു പ്രായമായ സ്ത്രീയെ പ്രതികാര ബുദ്ധിയോടെ ഉപദ്രവിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. മൂന്ന് മരണങ്ങള്‍ക്ക്് ശേഷം അമ്മയോട് ആവശ്യപ്പെട്ടത് എന്റെ ഒപ്പം ഓഫീസില്‍് വരാനാണ്. അമ്മയെ നന്നായി പരിചരിക്കാനും പരസ്പരം ദുഖങ്ങളില്‍ പങ്കുചേരാനുമായിരുന്നത് അതിന്റെ പേരില്‍് അമ്മയിപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഈ സമയവും കടന്ന് പോകും.ദൈവം ഞങ്ങളോട് കൂടിയുണ്ട്് ' റോബര്‍ട്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അമ്മയ്‌ക്കൊപ്പമുള്ള ചിത്രവും വദ്ര ഫെയ്‌സ്ബുക്കില്‍ പോസ്റ്റിതിരുന്നു


Read More >>