രാജ്യസഭ പിരിഞ്ഞു: പൗരത്വ ഭേദഗതി ബില്ലും മുത്തലാഖ് ബില്ലും അസാധു

രണ്ട് ബില്ലുകള്‍ പാസാക്കുന്നതിലും പ്രതിപക്ഷത്തിനും ബി.ജെ.പിയുടെ ചില ഘടക കക്ഷികള്‍ക്കും കനത്ത എതിര്‍പ്പുണ്ടായിരുന്നു.

രാജ്യസഭ പിരിഞ്ഞു: പൗരത്വ ഭേദഗതി ബില്ലും മുത്തലാഖ് ബില്ലും അസാധു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലും മുത്തലാഖ് ബില്ലും പാസാക്കാതെ രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.ഇതോടുകൂടി രണ്ടു ബില്ലുകളും അസാധുവായി.രണ്ട് ബില്ലുകള്‍ പാസാക്കുന്നതിലും പ്രതിപക്ഷത്തിനും ബി.ജെ.പിയുടെ ചില ഘടക കക്ഷികള്‍ക്കും കനത്ത എതിര്‍പ്പുണ്ടായിരുന്നു.

ചട്ടപ്രകാരം രാജ്യസഭയില്‍ കെട്ടികിടക്കുന്ന ബില്‍ ലോക്‌സഭ പിരിയുന്നതിന് മുന്‍മ്പ് പാസ്സാക്കണം.അല്ലാത്ത പക്ഷം ബില്‍ അസാധുമാകും.എന്നാല്‍ ലോക്‌സഭയില്‍ പാസ്സാവാത്ത ബില്‍ രാജ്യസഭയില്‍ നില്‍ക്കുന്നതെങ്കില്‍ ബില്‍ അസാധു ആവില്ല.ലോക്‌സഭ പിരിയുന്നതിന് മുന്‍മ്പ് രാജ്യസഭ സമ്മേളിക്കില്ല.അതുകൊണ്ട് സ്വാഭാവികമായും ബില്ലുകള്‍ അസാധുവാകും.

Read More >>