ഇമാമിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങാന്‍ പൊലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇമാമിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ തിരുവനന്തപുരം തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിയ്ക്കെതിരേ ബലാത്സംഗകുറ്റം ചുമത്തി.വൈദ്യ പരിശോദ്ധനയില്‍ കുട്ടിയെ ഇമാം പീഡിപ്പിച്ചതായി തെളിഞ്ഞതോടെയാണ് ഇയാള്‍ക്കെതിരെ പീഡനത്തിന് കുറ്റം ചുമത്തിയത്. പീഡനകേസില്‍ തിരുവനന്തപുരത്തെ തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിയ്ക്കെതിരേ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇമാം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. വനിത സി.ഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ഇയാള്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആളൊഴിഞ്ഞ പ്രദേശത്തേക്ക് തന്നെ ഇമാം മനപൂര്‍വ്വം കൊണ്ടുപോയതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതായാണ് വിവരം. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാനും പൊലീസ് അനുമതി തേടിയിരുന്നു.വൈദ്യപരിശോധന ഇന്നലെ പൂര്‍ത്തിയായിരുന്നു.

അതേസമയം, ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇയാളെ കണ്ടെത്താനായി പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങാന്‍ പൊലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പള്ളിയുടെ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പരാതി നല്‍കാനും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും കുടുംബം അനുവദിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആരോപണത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

Read More >>