'മലയാള ഭാഷയെ സംരക്ഷിക്കുന്നതില്‍ പത്രങ്ങളുടെ പങ്ക് മുഖ്യം'

സീസൺസ് റെസ്റ്റോറന്റ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിങ് ഡയരക്ടർ വി.പി മുഹമ്മദലി ഉൽഘാടനം ചെയ്തു. പ്രവാസ ലോകത്തെ തന്റെ വ്യാവസായിക വളർച്ചക്ക് താൻ എപ്പോഴും സ്നേഹിച്ച് കൂടെ കൊണ്ടുനടന്ന വായനാ ശീലം വളരെയേറെ ഉപകാരപ്പെട്ടതായി അനുഭവങ്ങൾ നിരത്തി അദ്ദേഹം വിശദീകരിച്ചു.

അന്യഭാഷാ അധിനിവേശത്തിനും സാമൂഹ്യമാദ്ധ്യമങ്ങളുടെ അടിമപ്പെടുത്തലിനും വശംവദരരായി, മാതൃഭാഷ മറന്നുപോകുന്ന അതിദയനീയമായ ഒരവസ്ഥ മലയാളികൾക്കിടയിൽ ഉണ്ടെന്നും ഭാഷാ പത്രങ്ങളാണ് കുറച്ചെങ്കിലും ഇതിനെ ചെറുത്തുനിൽക്കുന്നതെന്നും 'തത്സമയം' സ്നേഹസംഗമത്തിൽ പങ്കെടുത്ത ജിദ്ദയിലെ പ്രവാസി പ്രമുഖർ.

നയങ്ങൾ രൂപവത്ക്കരിക്കുമ്പോൾ വായനക്കാർക്ക് നൽകുന്ന വാഗ്ദാനങ്ങളിൽനിന്ന് പതുക്കെ പിന്മാറുകയാണ് പല മാദ്ധ്യമങ്ങളും, ഇതൊരു ചതിയാണ്.

വായനക്കാരെയും പ്രേക്ഷകരെയും കീശയിലാക്കിയ ശേഷം, മാനേജ്മെന്റ് അജണ്ടകൾ അടിച്ചേൽപ്പിക്കുന്നു. ഇന്ത്യൻ മാദ്ധ്യമങ്ങളുടെ പൊതുസ്വഭാവമായി മാറിയിട്ടുണ്ട് ഈ പ്രവണതയെന്നും സംഗമത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി.

സീസൺസ് റെസ്റ്റോറന്റ ഓഡിറ്റോറിയത്തിൽ ചേർന്ന സംഗമം ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിങ് ഡയരക്ടർ വി.പി മുഹമ്മദലി ഉൽഘാടനം ചെയ്തു. പ്രവാസ ലോകത്തെ തന്റെ വ്യാവസായിക വളർച്ചക്ക് താൻ എപ്പോഴും സ്നേഹിച്ച് കൂടെ കൊണ്ടുനടന്ന വായനാ ശീലം വളരെയേറെ ഉപകാരപ്പെട്ടതായി അനുഭവങ്ങൾ നിരത്തി അദ്ദേഹം വിശദീകരിച്ചു. വായനയുടെ കാലം കഴിഞ്ഞെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

തത്സമയം ജി.സി.സി കോ ഓർഡിറ്റർ നാസർ കാരന്തൂർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് സബ് എഡിറ്റർ ഷെരീഫ് സാഗർ സ്വാഗതം പറഞ്ഞു. ചീഫ് എഡിറ്റർ ടി.പി ചെറൂപ്പ തത്സമയത്തിന്റെ നയനിലപാടുകൾ വിശദീകരിച്ചു.

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി കബീർ കൊണ്ടോട്ടി, കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ, നവോദയ രക്ഷാധികാരി വി.കെ റഊഫ്, അബ്ദുൽമജീദ് നഹ, പ്രൊഫ. ഇസ്മാഈൽ മരിതേരി, അബ്ദുറഹ്മാൻ (ഐ.എം.സി.സി), റാഫി ബീമാപ്പള്ളി (ഇന്ത്യൻ സോഷ്യൽ ഫോറം), അബ്ബാസ് ചെമ്പൻ (ഇന്ത്യൻ ഇസ്ലാഹി സെന്റർ), റഷീദ് വരിക്കോടൻ (സൈൻ ജിദ്ദ), ജലീൽ കണ്ണമംഗലം, ഷാനവാസ് തലാപ്പിൽ (തലാൽ സ്‌കൂൾ പ്രിൻസിപ്പൽ), ഇസ്്ഹാഖ് പൂണ്ടോളി (ഫിറ്റ് ജനറൽ സെക്രട്ടറി), ഗഫൂർ ചുങ്കത്തറ (നവധാര), പി.എം മായിൻകുട്ടി, ബാബു നഹ്്ദി, റഷീദ് ഖാസിമി, സുൽഫീക്കർ ഒതായി, ജാഫറലി പാലക്കോട്, സക്കീന തൈക്കണ്ടി, മുസ്തഫ വാക്കാലൂർ, ഗഫൂർ പൂങ്ങാടൻ, നാസർ കാരക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. സുരേഷ് നീറാട് നന്ദി പറഞ്ഞു. മുതിർന്ന പത്രപ്രവർത്തകൻ കെ.പി കുഞ്ഞിമ്മൂസയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

Read More >>