സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ സല്‍മാന്‍; 'ഭാരത്' ഫസ്റ്റ് ലുക്ക് പുറത്ത്

ജൂണ്‍ 5ന് ചിത്രം പ്രദര്‍ശനത്തിനെത്തും

സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ സല്‍മാന്‍;

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ, കാത്തിരിക്കുന്ന, സൽമാൻ ഖാൻ ചിത്രം ഭാരതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സോൾട്ട് ആന്റ പെപ്പർ ലുക്കിലുള്ള താരത്തിന്റെ പോസ്റ്ററിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഈ വർഷം റിലീസാകുന്ന സിനിമകളിൽ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഭാരത്. കത്രീന കൈഫ്, ദിഷ പാട്ടാണി, തബു എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ടൈഗർ സിന്ധാ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫർ സൽമാൻഖാൻ, കത്രീന കൈഫ് എന്നിവർ ഒന്നിക്കുന്ന ചിത്രത്തിനായി വിശാൽ ശേഖർ ടീം സംഗീതമൊരുക്കുന്നു. ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കുന്ന ഒരു കിടിലൻ മാസ് ചിത്രമായിരിക്കും ഭാരതെന്നാണ് സൂചന.സൽമാൻ ഖാൻ ഫിലിംസ്, റീൽ ലൈഫ് പ്രൊഡക്ഷൻസ്, ടി സിരീസ് തുടങ്ങിയവർ ചേർന്ന് സിനിമ നിർമ്മിക്കുന്നത്.