ഇതല്ല ഇതിനപ്പുറവും ഞാൻ ചെയ്യും

ഓസ്‌ട്രേലിയയിലെ ഒരു വിമാനത്താവളത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം മറ്റുള്ളവർ അറിയുന്നത്.

ഇതല്ല ഇതിനപ്പുറവും ഞാൻ ചെയ്യും

വിമാനത്താവളത്തിൽവച്ച് യുവാവ് ഒറ്റയടിക്ക് കുടിച്ചത് മൂന്നു ലിറ്റർ പച്ചപ്പാൽ. ഓസ്‌ട്രേലിയയിലെ ഒരു വിമാനത്താവളത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം മറ്റുള്ളവർ അറിയുന്നത്.

പാലിനോടുള്ള അമിതമായ ഇഷ്ടംകൊണ്ടൊന്നുമല്ല യുവാവിന്റെ ഈ പാലുകുടി. വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുന്ന അളവിൽ കൂടുതൽ പാലുമായി എത്തിയ യുവാവിനെ സെക്യൂരിറ്റിക്കാർ തടഞ്ഞപ്പോൾ പാൽ കളയാൻ വയ്യാതെ ഒറ്റയിരിപ്പിൽ കുടിച്ച് തീർക്കുകയായിരുന്നു.

ചൈനയിൽ നിന്ന് അവധിക്കാലം ആഘോഷിക്കാനാണ് യുവാവ് ഓസ്‌ട്രേലിയയിൽ എത്തിയത്. അവധി അടിച്ചുപൊളിച്ചശേഷം നാട്ടിലേക്ക് മടങ്ങാനായി അയാൾ വിമാനത്താവളത്തിലെത്തി.

യാത്രയ്ക്കിടയിൽ കുടിക്കാനായി കുറച്ച് പാലും കരുതിയിരുന്നു. സെക്യൂരിറ്റി പരിശോധനപൂർത്തിയാക്കുന്നതിനിടെയാണ് യുവാവിന്റെ പക്കൽ മൂന്നു ലിറ്റർ പാൽ കണ്ടെത്തിയത്.

ഇതുമായി വിമാനത്തിൽ കയറാനാവില്ലെന്നായി സുരക്ഷാ ഉദ്യോഗസ്ഥർ . സുരക്ഷാ കാരണങ്ങൾ ഉള്ളതിനാൽ ദ്രാവക രൂപത്തിലുള്ള ഭഷ്യ വസ്തുക്കൾ 100മില്ലിയിൽ കൂടുതൽ കൈവശം കൊണ്ടുപോകാൻ യാത്രക്കാർക്ക് അനുവാദമില്ല. പാൽ കളഞ്ഞശേഷം വിമാനത്തിൽ കയറാൻ യുവാവിനോട് സെക്യൂരിറ്റിക്കാർ ആവശ്യപ്പെട്ടു.

എന്നാൽ പാൽ കളയാൻ യുവാവ് തയ്യാറായില്ല. പാലുമായി വിമാനത്തിൽ കയറാനാവില്ലെന്ന് സെക്യൂരിക്കാരും ഉറപ്പിച്ചു. പാൽ കളയാൻ മനസ്സനുവദിക്കാതെ വന്നപ്പോൾ യുവാവ് ഒറ്റയടിക്ക് പാൽ കുടിക്കുകയിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവ് വീഡിയോ എടുത്ത് സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റുചെയ്തത്. യുവാവിന് അഭിനന്ദനവുമായി നിരവധിപേർ എത്തിയിട്ടുണ്ട്.

Read More >>