വിമര്‍ശം ശക്തം: കുവൈത്തിലെ വിദേശികളുടെ താമസത്തിനു നിയന്ത്രണം

നിർദ്ദേശം നടപ്പായാൽ പരിചയമുള്ള തൊഴിലാളികൾ രാജ്യത്ത് ഇല്ലാതാകും

വിമര്‍ശം ശക്തം: കുവൈത്തിലെ വിദേശികളുടെ താമസത്തിനു നിയന്ത്രണം

കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക് താമസാനുമതി അഞ്ച് വർഷമായി പരിമിതപ്പെടുത്തണമെന്ന നിർദ്ദേശത്തിനെതിരെ വിമർശം ശക്തം. നിർദ്ദേശം വിസ കച്ചവടക്കാർക്ക് മാത്രമേ ഗുണം ചെയ്യൂവെന്ന് കരാർ കമ്പനികളുടെ യൂണിയൻ വ്യക്തമാക്കി.

രാജ്യത്തെ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന നിലപാടാണ് ഭൂരിഭാഗം പാർലമെന്റ് അംഗങ്ങൾക്കും. സ്വദേശി-വിദേശി അനുപാതത്തിലെ അന്തരം കുറയ്ക്കുന്നതിനും സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും നടപടി വേണമെന്നാണ് ഇവരുടെ നിലപാട്.

ഇതിന്റെ ചുവടുപിടിച്ചാണ് ജനസംഖ്യ ക്രമീകരണത്തിനുള്ള ഉന്നതാധികാര സമിതി വിദേശികൾക്ക് കുവൈത്തിൽ അഞ്ച് വർഷം മാത്രം സമയപരിധി നൽകിയാൽ മതിയെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്.

എന്നാൽ, ഇത് വിസാ കച്ചവടക്കാരെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ എന്നാണ് പ്രധാന വിമർശനം. മാത്രമല്ല നിർദ്ദേശം നടപ്പായാൽ ഗുണമേന്മയുള്ള തൊഴിലാളികൾ രാജ്യത്ത് ഇല്ലാതാകുമെന്നും ജോലികളുടെ തുടർച്ച നഷ്ടപ്പെടുകയും, നല്ല തൊഴിലാളികളെ നിർബന്ധപൂർവ്വം പിരിച്ച് വിടേണ്ടി വരുമെന്നും കരാർ കമ്പനി യൂണിയൻ വ്യക്തമാക്കി. അവിദഗ്ധ ജോലിക്കാർക്ക് മാത്രം കാലപരിധി ബാധകമാക്കണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.

Read More >>