രവീന്ദ്ര ജഡേജ ബിജെപിക്ക് പിന്തുണ നല്‍കിയത് എന്തിനായിരിക്കും? ശരാശരി കളിക്കാരനായിട്ടും ഇന്ത്യന്‍ ടീമിലെത്തിയത് വെറുതെയല്ലെന്ന് സോഷ്യല്‍ മീഡിയ

ക്രിക്കറ്റില്‍ തന്റെ സ്ഥാനം നിലനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

രവീന്ദ്ര ജഡേജ ബിജെപിക്ക് പിന്തുണ നല്‍കിയത് എന്തിനായിരിക്കും? ശരാശരി കളിക്കാരനായിട്ടും ഇന്ത്യന്‍ ടീമിലെത്തിയത് വെറുതെയല്ലെന്ന് സോഷ്യല്‍ മീഡിയ

ബിജെപിക്കും നരേന്ദ്രമോദിക്കും പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം കളിക്കാരനായ രവീന്ദ്ര ജഡേജക്കെതിരേ വ്യാപക പ്രതിഷേധം. ഇന്ത്യന്‍ ടീമില്‍ കളിക്കാരനായിരിക്കേ ഏതെങ്കിലും പാര്‍ട്ടിക്ക് പരസ്യപിന്തുണ നല്‍കുന്ന ആദ്യ ആളാണ് രവീന്ദ്ര ജഡേജ. ക്രിക്കറ്റില്‍ തന്റെ സ്ഥാനം നിലനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.


ഞാന്‍ ബിജെപിയെ പിന്തുണക്കുന്നു, എന്ന് ജഡേജയുടെ പോസ്റ്റിനോട് തൊട്ടടുത്ത ദിവസം തന്നെ മോദിയും പ്രതികരിച്ചു. ബിജെപിക്കു നല്‍കുന്ന പിന്തുണക്ക് നന്ദി പറഞ്ഞ മോദി, ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്തിയതിന് താരത്തെ അഭിനന്ദിക്കുകയും ചെയ്തു.

ബിജെപിക്ക് പരസ്യപിന്തുണ നല്‍കിയതിലൂടെ ജഡേജ തന്റെ ആരാധകരെ പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ ആരാധകരെ നഷ്ടപ്പെടുത്തിയിരിക്കയാണെന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു. ബോളിങിലും ബാറ്റിങ്ങിലും ശരാശരിയായിരുന്നിട്ടും ജഡേജ ടീമിലേക്ക് തെരഞ്ഞെടുപ്പെട്ടതിനെയും പലരും ചോദ്യം ചെയ്യുന്നുണ്ട്.

രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ സോളങ്കി ഈ അടുത്ത കാലത്താണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ കുറച്ചു നാളുകള്‍ക്കു മുന്‍പേ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Read More >>