തെരഞ്ഞെടുപ്പ് കമ്മീഷന്‍ 'സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞു' എന്ന് സുപ്രിം കോടതിയുടെ പരിഹാസം

തിങ്കളാഴ്ച നടന്ന വാദത്തില്‍ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമപരമായ പരിമിതിയുണ്ടെന്ന് കമ്മീഷന്‍ പ്രതിനിധി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരിഹാസം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ പരിഹാസവുമായി സുപ്രിം കോടതി. പ്രസംഗത്തിനിടയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് തന്നെ പ്രചരണരംഗത്തുനിന്ന് ഏതാനും ദിവസം വിലക്കിയതിനെതിരേ ബിഎസ്പി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി നല്‍കിയ പരാതി പരിഗണിക്കവെയാണ് സുപ്രിം കോടതിയുടെ പരാമര്‍ശം. കമ്മീഷന്‍ തങ്ങളുടെ അധികാരം തിരിച്ചറിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്ന് കോടതി പരിഹസിച്ചു. 48 മണിക്കൂര്‍ നേരത്തേക്ക് പ്രചരണത്തില്‍ നിന്ന് തന്നെ വിലക്കിയതിനെതിരേ മായാവതി നല്‍കിയ പരാതി കോടതി തള്ളിക്കളഞ്ഞു.

മായാവതിയുടെ പരാതി പരിഗണിക്കവെ കോടതി, കമ്മീഷന്‍ പ്രതിനിധിയോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച നടന്ന വാദത്തില്‍ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിയമപരമായ പരിമിതിയുണ്ടെന്ന് കമ്മീഷന്‍ പ്രതിനിധി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരിഹാസം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വിദ്വേഷപരാമര്‍ശം നടത്തിയ മായാവതി, യോഗി ആദിത്യനാഥ്, അസം ഖാന്‍, തുടങ്ങിയവര്‍ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തിരുന്നു.

അതേസമയം ബിജെപി നടത്തുന്ന വിദ്വേഷപ്രകടനങ്ങള്‍ക്കെതിരേ കമ്മീഷന്‍ മൗനം പാലിക്കുന്നതില്‍ വ്യപകമായ പ്രതിഷേധമുണ്ട്. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിനിടയില്‍ മോദി പലയിടങ്ങളിലും വിദ്വേഷപ്രസംഗം നടത്തി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പരാതിയുയര്‍ന്നെങ്കിലും കമ്മീഷന്‍ മൗനം പാലിക്കുകയായിരുന്നു.

Read More >>