യു.എ.ഇയില്‍ കള്ളനോട്ടുകളുമായി രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംശയമുള്ള വ്യക്തികളെയും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയത്.

യു.എ.ഇയില്‍ കള്ളനോട്ടുകളുമായി രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

ഷാർജ: യു.എ.ഇയിൽ കള്ളനോട്ടുകളുമായി രണ്ട് പ്രവാസികളെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഏഷ്യക്കാരാണ്. 45,500 ദിർഹത്തിന്റെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. 100 ദിർഹത്തിന്റെയും 200 ദിർഹത്തിന്റെയും വ്യാജ നോട്ടുകളാണ് ഉണ്ടായിരുന്നത്. പെട്രോൾ സ്റ്റേഷനുകളിലും കടകളിലും നോട്ടുകൾ നൽകാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംശയമുള്ള വ്യക്തികളെയും ഇവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും പൊലീസ് നിരീക്ഷിക്കാൻ തുടങ്ങിയത്. വിവിധയിടങ്ങളിൽ കള്ളനോട്ട് വിതരണം ചെയ്തതായി മനസിലായതോടെ പൊലീസ് ഇവരുടെ താമസ സ്ഥലങ്ങൾ റെയ്ഡ് ചെയ്യുകയായിരുന്നു. വിപുലമായ സംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന സംഘങ്ങളാണ് കള്ളനോട്ട് വിതരണം ചെയ്യുന്നതെന്ന് പൊലീസ് അധികൃതർ പറഞ്ഞു. നോട്ടുകൾ നിർമ്മിക്കാനും അവ പല സ്ഥലങ്ങളിൽ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമെല്ലാം നിരവധി പേർ പ്രവർത്തിക്കുന്നുണ്ടാവുമെന്നും പൊലീസ് പറഞ്ഞു.

Read More >>