ഡീസല്‍ കാറുകള്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ല: മാരുതി സുസുക്കി

നിലവിൽ ഡീസൽകാറുകളായ എസ്-ക്രോസ്, സിയാസ്, വിതാര ബ്രീസ, ഡെസയർ ബലേനോ, സ്വിറ്റ് തുടങ്ങിയവ വിൽപന നടത്തുന്നുണ്ട്.

ഡീസല്‍ കാറുകള്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ല: മാരുതി സുസുക്കി

ഉപഭോക്താക്കൾക്ക് താങ്ങാവുന്ന രീതിയിലുള്ള ഡീസൽ കാറുകളുടെ നിർമ്മാണം തുടരുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനികളിലൊന്നായ മാരുതി സുസുക്കി അറിയിച്ചു.

നിലവിൽ ഡീസൽകാറുകളായ എസ്-ക്രോസ്, സിയാസ്, വിതാര ബ്രീസ, ഡെസയർ ബലേനോ, സ്വിറ്റ് തുടങ്ങിയവ വിൽപന നടത്തുന്നുണ്ട്. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ വിലകൂടിയ കാറായ ബി.എസ്-6 വിപണിയിലെത്തും.

ഡീലൽ കാറുകളുടെ വില ഉപഭോക്താക്കൾക്ക് താങ്ങാവുന്നതിലും കൂടുതലായതിനാൽ മാരുതി സുസുക്കി ഡീസൽ കാറുകളുടെ നിർമ്മാണം നിർത്തിവെയ്ക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഡീസൽ കാറുകൾ നിർത്തലാക്കുമെന്ന് കമ്പനി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കാത്ത രീതിയിലുള്ള ഡീസൽ കാറുകളുടെ നിർമ്മാണം നിർത്തിവെയ്ക്കുമെന്നാണ് കമ്പനി പറഞ്ഞിട്ടുള്ളതെന്നും കമ്പനി ചെയർമാൻ ആർ.സി ഭാർഗവ പറഞ്ഞു.

ഉപഭോക്താക്കൾക്ക് താങ്ങാവുന്ന ചില ഡീസൽ കാറുകൾ കമ്പനി നിർമ്മിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ വിലയിരുത്തലുകൾക്ക് അനുസൃതമായാണ് കാറുകളുടെ വിൽപന. ഉപഭോക്താക്കൾക്ക് കാറുകൾ വാങ്ങുകയോ വാങ്ങാതിരിക്കുകയോ ചെയ്യാം അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറിയ ഡീസൽകാറുകളുടെ വില ഉപഭോക്താക്കൾക്ക് താങ്ങാവുന്നതിലും കൂടുതലാണ്. അതുകൊണ്ട് തന്നെ ആളുകൾ ഇത്തരം ഡീസൽകാറുകൾ വാങ്ങുന്നതിൽ താൽപര്യം കാണിക്കുന്നില്ലെന്നും ഭാർഗവ പറഞ്ഞു.

Read More >>