'ലോകകപ്പില്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ പേടി': ലസിത് മലിംഗ

ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് മലിംഗയും പാണ്ഡ്യയും.

വരുന്ന ലോകകപ്പിൽ ഒരു ഇന്ത്യൻ താരത്തിനെതിരെ പന്തെറിയാൻ തനിക്ക് പേടിയാണെന്ന് ശ്രീലങ്കൻ ക്രിക്കറ്റർ ലസിത് മലിംഗ. തകർപ്പൻ ഫോമിലുള്ള ഹാർദിക് പാണ്ഡ്യയ്ക്കെതിരെ ബൗൾ ചെയ്യാനാണ് ലങ്കൻ പേസ് ബൗളർ പേടിക്കുന്നത്. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരങ്ങളാണ് മലിംഗയും പാണ്ഡ്യയും. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ പാണ്ഡ്യയുടെ ഇന്നിങ്സിന് ശേഷമാണ് മലിംഗയുടെ പ്രതികരണം. പാണ്ഡ്യ മികച്ച ഫോമിലാണ്. ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ അയാൾക്കെതിരെ പന്തെറിയാൻ താൻ ഭയക്കുന്നു. ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കുമ്പോൾ പാണ്ഡ്യയെ അടിച്ചുതകർക്കാൻ വിടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റോയൽ ചാലഞ്ചേഴ്സിനെതിരേ 16 പന്തിൽ അഞ്ചു ബൗണ്ടറികളും രണ്ടു സിക്സും അടക്കം പാണ്ഡ്യ പുറത്താകാതെ 37 റൺസെടുത്തു. അവസാന 2 ഓവറിൽ 22 റൺസ് വേണ്ടിയിരിക്കെ, പവൻ നേഗിയെറിഞ്ഞ 19-ാം ഓവറിൽ തന്നെ പാണ്ഡ്യ കളി തീർത്തു.

Read More >>