ലിങ്കന്റെ മരണവിവരം പുറത്തുവിട്ട ടെലഗ്രാമിന് മൂന്നരക്കോടി

ഒരു സ്വകാര്യ കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന ഈ ടെലഗ്രാം റാബ് കളക്ഷൻസ് എന്ന ഏജൻസിയാണ് മൂന്നരക്കോടി രൂപയ്ക്ക് വാങ്ങുന്നത്.

ലിങ്കന്റെ മരണവിവരം പുറത്തുവിട്ട ടെലഗ്രാമിന് മൂന്നരക്കോടി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ മരണവിവരം ഔദ്യോഗികമായി പുറംലോകത്തെ അറിയിച്ച ടെലഗ്രാമിന് മൂന്നരക്കോടി രൂപ വിലയിട്ടു. 1865 ഏപ്രിൽ 15ന് പുലർച്ചെയാണ് ഈ ടെലഗ്രാം എഴുതിയത് അമേരിക്കൻ സർക്കാരിന്റെ യുദ്ധവിഭാഗം മേധാവിയായിരുന്ന മേജർ തോമസ് എകെർട്ടാണ്. സർക്കാരിന്റെ വിവിധ വിഭാഗങ്ങളെ ലിങ്കന്റെ മരണവിവരം ഔദ്യോഗികമായി അറിയിക്കുകയായിരുന്ന ഈ ടെലഗ്രാമിന്റെ ഉദ്ദേശ്യം. ഇന്നു രാവിലെ ഏഴുമണി കഴിഞ്ഞ് 22 മിനിറ്റായപ്പോൾ ഏബ്രഹം ലിങ്കൺ മരിച്ചു എന്നാണ് ടെലഗ്രാമിൽ എഴുതിയിരിക്കുന്നത്.

ഒരു സ്വകാര്യ കുടുംബത്തിന്റെ പക്കലുണ്ടായിരുന്ന ഈ ടെലഗ്രാം റാബ് കളക്ഷൻസ് എന്ന ഏജൻസിയാണ് മൂന്നരക്കോടി രൂപയ്ക്ക് വാങ്ങുന്നത്. 1865 ഏപ്രിൽ 14ന് വൈകീട്ട് വാഷിങ്ടൺ ഡിസിയിലുള്ള ഫോർഡ് തിയേറ്ററിൽവച്ചാണ് ഏബ്രാഹം ലിങ്കണ് വെടിയേൽക്കുന്നത്.

Read More >>