അവശ്യ മരുന്നുകള്‍ക്ക് അധിക വിലയെന്ന് റിപ്പോര്‍ട്ട്

അത്യാവശ്യ മരുന്നുകളിൽ 40 ശതമാനവും വൻ വിലയിൽ അധികലാഭത്തിലാണ് വിൽക്കുന്നത്.

അവശ്യ മരുന്നുകള്‍ക്ക് അധിക വിലയെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ അവശ്യ മരുന്നുകൾക്ക് വില കൂടുതലെന്ന് ലോക ആരോഗ്യ സംഘടന. നിർമ്മാണ ചെലവിനേക്കാൾ കൂടുതൽ തുകയ്ക്കാണ് മരുന്നുകൾ വിൽക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അത്യാവശ്യ മരുന്നുകളിൽ 40 ശതമാനവും വൻ വിലയിൽ അധികലാഭത്തിലാണ് വിൽക്കുന്നത്.

അർബുദം, ഹെപ്പറ്റൈറ്റിസ് സി എന്നിങ്ങനെയുള്ള അപൂർവ്വ രോഗങ്ങൾക്ക് പുതിയ മരുന്നുകൾ ഉണ്ടെങ്കിലും വിലക്കൂടുതൽ കാരണം വാങ്ങാൻ കഴിയാറില്ല. എച്ച്.ഐ.വി, ടുബർകുലോസിസ്, മലേറിയ എന്നിങ്ങനെയുള്ള രോഗങ്ങൾക്കുള്ള ജനറൽ മരുന്നുകൾക്കും നിർമ്മാണ ചെലവുമായി താരതമ്യം ചയ്യുമ്പോൾ വില കൂടുതലാണെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

രോഗികളിൽ ഇത് അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുകയും ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്യും. ചികിത്സയുടെ 75 ശതമാനം തുകയും മരുന്നുകൾക്കാണ് ചെലവാകുന്നത്. ഇന്ത്യൻ ആരോഗ്യ മേഖലയിൽ കൂടുതൽ സംഭാവന ആവശ്യമാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ഗവേഷണത്തിനും കണ്ടെത്തലിനും പ്രാധാന്യം നൽകി മതിയായ വിലയ്ക്ക് മുരുന്നുകൾ ലഭ്യമാക്കണമെന്ന് പറയുന്നു.

Read More >>