തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാതെ വോട്ടെടുപ്പ് ദിവസം റാലി നടത്തിയ മോദിക്കെതിരേ പ്രതിഷേധം ശക്തം

മോദിക്കെതിരേ നടപടിയെടുക്കാന്‍ മടിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോ​ട്ട് ചെ​യ്ത​ശേ​ഷം മോ​ദി ബൂത്തിനു സ​മീ​പ​ത്തു​കൂ​ടി തു​റ​ന്ന ജീ​പ്പി​ൽ റോ​ഡ് ഷോ ​ന​ട​ത്തി​യി​രു​ന്നു. വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലൂ​ടെ ന​ട​ന്ന മോ​ദി മാ​ദ്ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യും ചെ​യ്തു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കാതെ വോട്ടെടുപ്പ് ദിവസം റാലി നടത്തിയ മോദിക്കെതിരേ പ്രതിഷേധം ശക്തം

​ഗുജറാത്തിലെ ​ഗാന്ധിന​ഗർ മണ്ഡലത്തിൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി റോ​ഡ് ഷോ ​ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രതിഷേധം ശക്തമാകുന്നു. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇന്നലെ രാ​വി​ലെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വൈകുന്നേരം മാത്രമാണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ൻ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കമ്മീഷന്റെ മെല്ലെപ്പോക്കിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ പ്രതിഷേധം പടര്‍ന്നു പിടിക്കുന്നു. ഗു​ജ​റാ​ത്ത് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ണ​റോ​ട് വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ക​മ്മി​ഷ​ൻ അ​റി​യി​ച്ചു.

വോ​ട്ട് ചെ​യ്ത​ശേ​ഷം മോ​ദി ബൂത്തിനു സ​മീ​പ​ത്തു​കൂ​ടി തു​റ​ന്ന ജീ​പ്പി​ൽ റോ​ഡ് ഷോ ​ന​ട​ത്തി​യി​രു​ന്നു. വോ​ട്ട​ർ​മാ​ർ​ക്കി​ട​യി​ലൂ​ടെ ന​ട​ന്ന മോ​ദി മാ​ദ്ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യും ചെ​യ്തു. രാജ്യ​സു​ര​ക്ഷയും തീവ്രവാദവുമടക്കമുള്ള വി​ഷ​യ​ങ്ങ​ളാണ് മോദി സംസാരിച്ചത്. തീവ്രവാദത്തിന്റെ ആയുധം ബോംബാണെന്നും അതു പോലെ ജനാധിപത്യത്തിന്റെ ആയുധം വോട്ടർ ഐ.ഡി ആണെന്ന് മോദി പറഞ്ഞിരുന്നു. കുംഭമേളയിൽ ഗംഗയിൽ മുങ്ങുന്ന പ്രതീതിയാണ് വോട്ട് ചെയ്തപ്പോൾ തനിക്കുണ്ടായതെന്നും മോദി പറഞ്ഞു. ഇ​ത് രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്റെ ലം​ഘ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. രാജ്യസുരക്ഷയുടെ പേരിലും ബാ​ല​ക്കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ൻറെ പേ​രി​ലും മോ​ദി ബി​.ജെ​.പി​ക്കാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. ഇ​തി​ൽ പ്ര​തി​പ​ക്ഷം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ക​മ്മിഷ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രണ്ട് മുതൽ മൂന്ന് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിൽ നിന്നും വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. തുടർച്ചയായി മാതൃകാ പെരുമാറ്റം ചട്ടം ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തണമെന്നു ആവശ്യപ്പെട്ടതെന്നു മുതിർന്ന കോൺഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പറഞ്ഞു.

വോട്ടു രേഖപ്പെടുത്തിയ ശേഷം റോഡ് ഷോ നടത്തി പ്രസംഗിച്ചു. വ്യക്തമായ മാതൃകാ പെരുമാറ്റ ചട്ടം ലംഘനമാണിത്. മോദി വളരെ സാധാരണയായി പെരുമാറ്റ ചട്ടം ലംഘിക്കുന്നു. അദ്ദേഹത്തെ പ്രചാരണ പരിപാടികളിൽ നിന്നും 48 മുതൽ 78 മണിക്കൂർ വരെ വിലക്കാൻ ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടതാണ്- സിങ്‌വി പറഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി റോ​ഡ് ഷോ ​ന​ട​ത്താ​ൻ സാ​ദ്ധ്യ​ത​യു​ണ്ടെ​ന്നു കാ​ട്ടി കോ​ൺ​ഗ്ര​സ് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നു ക​ത്തു​ന​ൽ​കി​യി​രു​ന്നു.

Read More >>