ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗാംഗുലി

ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിയിൽ പ്രവേശിക്കുമെനാണ് ഗാംഗുലിയുടെ കണക്ക്

ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഗാംഗുലി

കൊൽക്കത്ത: അടുത്ത മാസം 30ന് ഇംഗ്ലണ്ടിലും വെയ്ൽസിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ സെമിയിലെത്തുന്ന ടീമുകളെ പ്രവചിച്ച് സൗരവ് ഗാംഗുലി. ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾ സെമിയിൽ പ്രവേശിക്കുമെനാണ് ഗാംഗുലിയുടെ കണക്ക്. ഇത്തവണ ടീമുകളെല്ലാം ഒന്നിനൊന്ന് ശക്തമാണ്. ആർക്കും അനായാസമായി ജയിക്കാൻ സാധിക്കില്ല. ഐ.പി.എല്ലിലെ പ്രകടനം ലോകകപ്പിനെ സ്വാധീനിക്കാൻ സാദ്ധ്യത കുറവാണ്. കുൽദീപ് യാദവ് ഐ.പി.എല്ലിൽ മോശം ഫോമിലാണെങ്കിലും ലോകകപ്പിൽ അദ്ദേഹം വിക്കറ്റുകൾ കൊയ്യും. മികച്ച ബൗളറാണ് കുൽദീപെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററാണ് ഗാംഗുലി.

Read More >>