വര്‍ണവെറിക്കെതിരായ പോരാട്ടം; റഹിം സ്‌റ്റെര്‍ലിങിന് പുരസ്‌കാരം

ഇംഗ്ലണ്ട് പരിശീലകൻ ഗാരത് സൗത്ത്‌ഗേറ്റാണ് സ്‌റ്റെർലിങ്ങിന് പുരസ്ക്കാരം നൽകിയത്.

വര്‍ണവെറിക്കെതിരായ പോരാട്ടം; റഹിം സ്‌റ്റെര്‍ലിങിന് പുരസ്‌കാരം

ലണ്ടൻ: ഫുട്‌ബോളിലെ വർണവെറിക്കെതിരായ പോരാട്ടത്തിന് മാഞ്ചസ്റ്റർ സിറ്റിയുടെ ഇംഗ്ലണ്ട് സ്‌ട്രൈക്കർ റഹിം സ്‌റ്റെർലിങിന് പുരസ്ക്കാരം. ബി.ടി സ്‌പോർട്ട് ഏർപ്പെടുത്തിയ അവാർഡിനാണ് അദ്ദേഹം അർഹനായത്. സമീപകാലത്തായി ഫുട്‌ബോളിൽ വർണവെറി കൂടിവരികയാണ്. കറുത്ത കളിക്കാരെ കുരങ്ങന്റെ ശബ്ദമുണ്ടാക്കി കളിയാക്കുന്നതും ആക്ഷേപിക്കുന്നതും കൂടുതലായതോടെ കടുത്ത പ്രതിഷേധവുമായി സ്‌റ്റെർലിങ് രംഗത്തെത്തിയിരുന്നു.

വർണവെറി നടത്തുന്ന ടീമിന്റെ ഒമ്പത് പോയിന്റ് കുറച്ച് അവരുടെ മൂന്നു മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇംഗ്ലണ്ട് പരിശീലകൻ ഗാരത് സൗത്ത്‌ഗേറ്റാണ് സ്‌റ്റെർലിങ്ങിന് പുരസ്ക്കാരം നൽകിയത്. കായിക താരങ്ങളുടെ പ്രതികരണങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. അത് തിരിച്ചറിഞ്ഞ് മാറ്റത്തിന് വേണ്ടി ശബ്ദിക്കുകയാണ് വേണ്ടത്. അത്തരമൊരു വലിയ നീക്കം സ്‌റ്റെർലിങിന്റെ ഭാഗത്തുനിന്നുണ്ടായത് അഭിനന്ദനം അർഹിക്കുന്ന കാര്യമാണെന്ന് സ്‌പോർട്‌സ് ഇൻഡസ്ട്രി ഗ്രൂപ്പ് ചെയർമാൻ നിക്ക് കെല്ലർ അഭിപ്രായപ്പെട്ടു.

Read More >>