പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ടൊരു ദ്വീപ്

ദ്വീപിന്റെ ഏറ്റവും വലിയ സവിശേഷത അത് ബോട്ടിന്റെയോ പായ്കപ്പലിന്റെയോ സഹായത്തോടെ എങ്ങോട്ടും നീക്കാമെന്നതാണ്.

പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ടൊരു ദ്വീപ്

മെക്‌സിക്കോ സിറ്റി: അവിശ്വസനീയമാണെങ്കിലും സത്യമാണ്, ഒരു പ്ലാസ്റ്റിക് ബോട്ടിൽ ദ്രവിക്കാൻ 450 വർഷം വരെ സമയം എടുക്കാം. ഇത് പരിസ്ഥിതിയെ അങ്ങേയറ്റം വിഷമയമാക്കുകയും മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. എന്നാൽ ഇംഗ്ലണ്ട് സ്വദേശിയായ റിച്ചാർഡ് സോവയ്ക്ക് ഒരു കാര്യം ഉറപ്പാണ് ഭാവിയിൽ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റ് മാലിന്യങ്ങളും ഉപയോഗിച്ച് കൃത്രിമമായി ദ്വീപുകൾ നിർമ്മിക്കാമെന്ന്. വിലപിടിപ്പുള്ള വിഭവങ്ങളായി ഉപയോഗിക്കാവുന്ന പല വസ്തുക്കളും പലപ്പോഴും പുനരുപയോഗത്തിന്റെ സാധ്യത പോലും നഷ്ടപ്പെടുത്തിയാണ് നാം നശിപ്പിച്ചു കളയുന്നത് എന്നാണ് റിച്ചാർഡ് പറയുന്നത്. 'നമുക്ക് ആവശ്യമില്ലാത്ത പല വസ്തുക്കളും എങ്ങനെ ഉപയോഗിക്കണം എന്ന് അറിയാത്തതുകൊണ്ടാണ് നമ്മൾ പലപ്പോഴും നശിപ്പിച്ചു കളയുന്നത്. സത്യത്തിൽ ഇവ കൊണ്ട് ലോകത്തിലെ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാധിച്ചേക്കും,' റിച്ചാർഡ് പറയുന്നു. മെക്സിക്കൻ ദ്വീപായ ഐല മുജെറേസിനടുത്താണ് റിച്ചാർഡിന്റെ ഈ കൊച്ചു ദ്വീപും സ്ഥിതി ചെയ്യുന്നത്. വലകൾക്കുള്ളിൽ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ നിറച്ചാണ് റിച്ചാർഡിന്റെ ദ്വീപ് നിർമ്മാണം. ബോട്ടിലുകൾക്കിടയിൽ പരസ്പരം അതിനുള്ളിൽ നട്ട ചെറിയ മരങ്ങളുടെ വേരുകൾ പടർന്നു നിൽക്കും. റിച്ചാർഡിന്റെ ദ്വീപിലെ ഒരു വസ്തുക്കളും ചവറ്റുകൊട്ടയിലേക്ക് പോകുന്നില്ല. പ്ലാസ്റ്റിക് ബോട്ടിലുകൾ, കുപ്പികൾ, ടിൻ ക്യാനുകൾ എന്നിവയെല്ലാം ബാഗുകൾക്കുള്ളിൽ നിറയ്ക്കുന്നു. ഈ വസ്തുക്കളടങ്ങിയ ബാഗ് ദ്വീപിൽ ഇടുന്നു. അതിന്റെ മുകളിൽ ഒരു വരി മണ്ണുമിടും. ഇത് ചെടികൾ വളരാൻ സഹായിക്കും.

റിച്ചാർഡിന്റെ ദ്വീപിന്റെ ഏറ്റവും വലിയ സവിശേഷത അത് ബോട്ടിന്റെയോ പായ്കപ്പലിന്റെയോ സഹായത്തോടെ എങ്ങോട്ടും നീക്കാമെന്നതാണ്.

Read More >>