ലൈംഗിക ബന്ധത്തിലൂടെയുള്ള എയിഡ്‌സിനെ തടയാന്‍ മരുന്ന് കണ്ടെത്തിയതായി പഠനം

ആയിരം സ്വവർഗാനുരാഗികളായ പുരുഷൻമാരെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്. എച്ച്‌ഐവി ബാധിതനായ ഒരാളും രോഗബാധയില്ലാത്ത ഒരു പങ്കാളിയും എന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്.

ലൈംഗിക ബന്ധത്തിലൂടെയുള്ള എയിഡ്‌സിനെ തടയാന്‍ മരുന്ന് കണ്ടെത്തിയതായി പഠനം

ബ്രസ്സൽസ്: ലൈംഗിക ബന്ധത്തിലൂടെ പടരുന്ന എയിഡ്‌സിനെ (എച്ച്‌ഐവി) തടയാൻ മരുന്ന് കണ്ടെത്തിയതായി പഠനം. യൂറോപ്പിലെ ഒരു കൂട്ടം ഡോക്ടർമാർ നടത്തിയ വർഷങ്ങൾ നീണ്ട പഠനത്തിന്റെ ഭാഗമായാണ് കണ്ടുപിടിത്തം സാദ്ധ്യമായതെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

ആന്റി റെട്രോവൈറൽ മരുന്ന് ഉപയോഗിച്ചാൽ ലൈംഗിക ബന്ധത്തിലൂടെ മറ്റൊരാളിലേക്ക് എയിഡ്‌സ് പകരുന്നത് തടയാൻ സാധിക്കുമെന്നാണ് പഠനം. എച്ച്.ഐ.വി പോസറ്റീവ് ആയ ഒരാളുമായി കോണ്ടം പോലുള്ള പ്രതിരോധ മാർഗങ്ങൾ ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും രോഗം പടരില്ല. മരുന്ന് അംഗീകരിക്കപ്പെട്ടുകഴിഞ്ഞാൽ നിലവിൽ എച്ച്.ഐ.വി ഉള്ളവരിൽ രോഗത്തെ പിടിച്ചുകെട്ടാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവയ്ക്കുന്നത്. ആയിരം സ്വവർഗാനുരാഗികളായ പുരുഷൻമാരെയാണ് പഠനത്തിന് തെരഞ്ഞെടുത്തത്. എച്ച്‌ഐവി ബാധിതനായ ഒരാളും രോഗബാധയില്ലാത്ത ഒരു പങ്കാളിയും എന്ന രീതിയിലായിരുന്നു തെരഞ്ഞെടുപ്പ്. എച്ച്.ഐ.വി ബാധിതർക്ക് മരുന്നും ചികിത്സയും നൽകിയിരുന്നു. ഇവർ കോണ്ടം ഉപയോഗിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും ഒരാൾക്ക് പോലും എച്ച്‌ഐവി ബാധിച്ചില്ലെന്ന് കണ്ടെത്തി.

എന്നാൽ എട്ട് വർഷത്തെ ഗവേഷണത്തിനിടയിൽ 15 പേർക്ക് എച്ച.്‌ഐ.വി ബാധയുണ്ടായി. എന്നാൽ ഇതിന് കാരണം ചികിത്സയോ മരുന്നോ ഉപയോഗിക്കാത്ത മറ്റ് പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതാണെന്ന് ഡി.എൻ.എ ടെസ്റ്റിൽ വ്യക്തമായതായും ഡോക്ടർമാർ അവകാശപ്പെടുന്നു. കൃത്യമായി പരിശോധന നടത്തുന്നതിനൊപ്പം തന്നെ എച്ച.ഐ.വി ബാധിതരായ ആളുകൾക്ക് കരുതലും പ്രചോദനവും നൽകാനും എയ്ഡ്സ് രോഗത്തെ ലോകത്തു നിന്നുതന്നെ ഒഴിവാക്കാനുമുള്ള ശക്തമായ സന്ദേശമാണ് പഠനമെന്ന് ഗവേഷകർ പറയുന്നു.

Read More >>