കാലാവസ്ഥാ ബില്‍ അവതരിപ്പിച്ച് ന്യൂസിലാന്‍ഡ്

പുതിയ സർക്കാർ വന്നാൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന ബില്ലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 10 വർഷത്തിനുള്ളിൽ 100 കോടി മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും 2035 ആവുമ്പോഴേക്കും രാജ്യത്തെ വൈദ്യുതോല്പാദനം മുഴുവനായും പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

കാലാവസ്ഥാ ബില്‍ അവതരിപ്പിച്ച് ന്യൂസിലാന്‍ഡ്

വെല്ലിങ്ടൺ: കാലാവസ്ഥാ വ്യതിയാനത്തിൽ സുപ്രധാന ബിൽ അവതരിപ്പിച്ച് ന്യൂസലൻഡ് സർക്കാർ. 2050 ആവുമ്പോഴേക്കും കാർബൺ ബഹിർഗമനം പരമാവധി കുറച്ച് കൊണ്ടുവരികയെന്ന ഉദ്ദേശ്യത്തിലാണ് പുതിയ നീക്കം. കർഷകർക്ക് കൂടുതൽ സ്വാതന്ത്രം നൽകാനും സർക്കാർ തീരുമാനിച്ചു.

കാലാവസ്ഥാ വ്യതിയാനമാണ് ലോകം അഭിമുഖീകരിക്കുന്ന ഏക പ്രശ്‌നമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ അഭിപ്രായപ്പെട്ടു. ' കാലാവസ്ഥയിലുണ്ടായ മാറ്റം നമ്മൾ കാണുന്നുണ്ട്. സർക്കാർ ഇതിനെതിരേ പോരാടാൻ തീരുമാനിച്ചിരിക്കുകയാണ്' അവർ പറഞ്ഞു.

എന്നാൽ എന്നാൽ സർക്കാർ നിഷ്‌ക്കർഷിക്കുന്ന അളവുകൾ ഭാവിയിൽ കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന് കാർഷിക മേഖലയിലുള്ളവർ അഭിപ്രായപ്പെട്ടു. എന്നാൽ ബില്ലിൽ നിയമം പാലിക്കാത്തവർക്ക് പിഴ ഈടാക്കുന്നതിനെക്കുറിച്ച് പറയുന്നില്ലെന്നും ബിൽ ഫലവത്താവാൻ സർക്കാർ കൂടുതൽ ശ്രദ്ധയൂന്നണമെന്നും പരിസ്ഥിതി പ്രവർത്തക കൂട്ടായ്മകൾ പറഞ്ഞു.

പുതിയ സർക്കാർ വന്നാൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്ന ബില്ലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 10 വർഷത്തിനുള്ളിൽ 100 കോടി മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും 2035 ആവുമ്പോഴേക്കും രാജ്യത്തെ വൈദ്യുതോല്പാദനം മുഴുവനായും പുനരുപയോഗിക്കാൻ കഴിയുന്ന തരത്തിലാക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2050 ആവുമ്പോഴേക്കും മീഥൈൻ ഒഴികെയുള്ള മൃഗങ്ങളിൽ നിന്നുമുള്ള ഹരിതഗൃഹ വാതകങ്ങളുടെ അളവ് പൂജ്യത്തിലേക്ക് എത്തിക്കുമെന്നും മീഥൈൻ ബഹിർഗമനത്തിന്റെ അളവ് പതുക്കെ പതുക്കെ കുറച്ചുകൊണ്ടുവരാനും ബിൽ പറയുന്നുണ്ട്.

ന്യൂസിലാൻഡിന്റെ പ്രധാന വരുമാനം കൃഷിയാണ്. അഞ്ച് ദശലക്ഷം പേരാണ് മേഖലയിൽ പ്രവർത്തിക്കുന്നത്. 10 ദശലക്ഷം പശുക്കളും 28 ദശലക്ഷം ആടുകളുമാണ് രാജ്യത്തെ കാർഷിക മേഖലയിലുള്ളത്. ഇവയിൽ നിന്നുമുള്ള മീഥൈൻ ബഹിർഗമനം രാജ്യത്തെ പ്രധാന ഹരിതഗൃഹ വാതക സ്രോതസ്സാണ്. ഇവയുടെ എണ്ണം കുറക്കുന്നത് രാജ്യത്തെ കാർഷിക മേഖലയെ താളം തെറ്റിക്കുമെന്നാണ് കർഷകർ പറയുന്നത്. ഈ വർഷമവസാനം ബില്ലിൻമേലുള്ള അവസാന വട്ട വോട്ടിങ് പാർലമെന്റിൽ നടന്നേക്കുമെന്നാണ് കരുതപ്പെടുന്നത്.

Read More >>