കാലാവസ്ഥ വ്യതിയാനത്തെ ഉള്‍ക്കൊള്ളാന്‍ ​ഗുജറാത്തിലെ ഉരുളക്കിഴങ്ങ്

സോഷ്യല്‍ ആന്‍ഡ് ന്യൂട്രീഷന്‍ സയന്‍സ് ഡിവിഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ പൊട്ടാറ്റോ സെന്ററും സെന്‍ട്രല്‍ പൊട്ടാറ്റോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായാണ് പഠനം നടത്തിയത്.

കാലാവസ്ഥ വ്യതിയാനത്തെ ഉള്‍ക്കൊള്ളാന്‍ ​ഗുജറാത്തിലെ ഉരുളക്കിഴങ്ങ്

അഹമ്മദാബാദ്: രാജ്യത്ത് കൃഷി ചെയ്യുന്ന ഉരുളക്കിഴങ്ങുകളിൽ കാലാവസ്ഥാ വ്യതിയാനങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്നവ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്നത് ഗുജറാത്തിലെന്നു പഠനം. ഗുജറാത്തിൽ കൃഷിചെയ്യുന്ന പതിനൊന്ന് ഇനം ഉരുളക്കിഴങ്ങുകളും കാലാവസ്ഥ പ്രശ്നങ്ങളെ പ്രതിരോധിക്കാനും കഴിയുന്നവയെന്ന് സോഷ്യല്‍ ആൻഡ് ന്യൂട്രീഷൻ സയൻസ് ഡിവിഷൻ ഓഫ് ഇന്റർനാഷണൽ പൊട്ടാറ്റോ സെന്ററും സെൻട്രൽ പൊട്ടാറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നു. രാജ്യത്ത് കൃഷിചെയ്യുന്ന 45 ഇനം ഉരുളക്കിഴങ്ങുകളെ ഉൾപ്പെടുത്തിയ പഠനത്തിൽ ചൂടിനെ താങ്ങാനുള്ള കഴിവ്, കാലാവധി, വളർച്ച, പ്രതിരോധം എന്നിവയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഗുജറാത്തിലെ കുഫ്രി പുക്രാജ്, കുഫ്രി ഖ്യാദി എന്നി തരം ഉരുളക്കിഴങ്ങുകൾക്ക് തുടർച്ചയായി വരൾച്ചയെ പ്രതിരോധിക്കാൻ കൂടുതൽ ശേഷിയുണ്ടെന്ന് പഠനത്തിൽ പറയുന്നു.ബിഹാർ, കർണാടക, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലാണ് ഉരുളക്കിഴങ്ങ് കൂടുതലും കൃഷിചെയ്യുന്നത്.

Read More >>