ഭൂമിയിലെ എട്ടിലൊന്ന് ജീവിവര്‍ഗങ്ങളും കടുത്ത വംശനാശ ഭീഷണിയില്ലെന്ന് പഠനം

യു.എന്നിന്റെ ഇന്റർ ഗവൺമെന്റൽ സയൻസ് പോളിസി പ്ലാറ്റ്‌ഫോം ഓൺ ബയോഡൈവേഴ്‌സിറ്റി ആൻഡ് എക്കോ സിസ്റ്റം സർവിസസിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ഭൂമിയിലെ എട്ടിലൊന്ന് ജീവിവര്‍ഗങ്ങളും കടുത്ത വംശനാശ ഭീഷണിയില്ലെന്ന് പഠനം

ന്യൂയോർക്ക്: ഭൂമിയിലെ എട്ടിലൊന്ന് ജീവിവർഗങ്ങളും കടുത്ത വംശനാശ ഭീഷണിയിലേക്കെന്ന് യു.എൻ റിപ്പോർട്ട്. സസ്യ വർഗം, ജന്തുവർഗം, ചെറുപ്രാണികൾ തുടങ്ങിയവയിലുൾപ്പെടുന്ന 10 ലക്ഷം ജീവിവർഗങ്ങളാണ് അടുത്ത ദശാബ്ദങ്ങൾക്കുള്ളിൽ വംശനാശ ഭീഷണി നേരിടുക. യു.എന്നിന്റെ ഇന്റർ ഗവൺമെന്റൽ സയൻസ് പോളിസി പ്ലാറ്റ്‌ഫോം ഓൺ ബയോഡൈവേഴ്‌സിറ്റി ആൻഡ് എക്കോ സിസ്റ്റം സർവിസസിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

യുഎസ്, റഷ്യ എന്നീ രാജ്യങ്ങളിലടക്കം 50 രാജ്യങ്ങളിലെ 145 ശാസ്ത്രജ്ഞന്മാർ 15000ത്തോളം ശാസ്ത്രീയ, ഗവൺമെന്റ് സോഴ്‌സുകളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയത്. ഭൂമിയിൽ മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലാണ് വംശനാശ ഭീഷണിക്ക് കാരണമെന്നും പഠനത്തിൽ പറയുന്നു.

കഴിഞ്ഞ 10 ദശലക്ഷം വർഷങ്ങളെടുക്കുമ്പോൾ ഏറ്റവും വേഗത്തിൽ വംശനാശ ഭീഷണി സംഭവിക്കുന്നതിപ്പോഴാണെന്നും പഠനം പറയുന്നു. അഭൂതപൂർവമായ സാമ്പത്തിക വളർച്ച, കാലാവസ്ഥ വ്യതിയാനം എന്നിവയാണ് ജീവി വർഗങ്ങളെ അപകടത്തിലാക്കിയത്. ഇത്രയും ജീവിവർഗങ്ങളുടെ വംശനാശ ഭീഷണി മനുഷ്യന്റെ നിലനിൽപ്പിനെ നേരിട്ട് ബാധിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ജോസഫ് സെറ്റ്‌ലി പറഞ്ഞു. 1800 പേജുകൾ അടങ്ങുന്നതാണ് റിപ്പോർട്ട്. വ്യവസായികവല്‍കരണം, കൃഷി, മത്സ്യബന്ധനം എന്നിവയാണ് ജീവി വർഗങ്ങളുടെ നാശത്തിന് ആക്കം കൂട്ടിയത്.

Read More >>