ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഹാരി കെയ്ന്‍ കളിച്ചേക്കും

കാൽക്കുഴയ്ക്ക് പരിക്കേറ്റ കെയ്ൻ കഴിഞ്ഞ മാസം മുതൽ വിശ്രമത്തിലായിരുന്നു.

ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഹാരി കെയ്ന്‍ കളിച്ചേക്കും

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടനം നിരയിൽ ഹാരി കെയ്ൻ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. കാൽക്കുഴയ്ക്ക് പരിക്കേറ്റ കെയ്ൻ കഴിഞ്ഞ മാസം മുതൽ വിശ്രമത്തിലായിരുന്നു. എന്നാൽ പരിശീലനം പുനരാരംഭിച്ച കെയ്ൻ ലിവർപൂളിനെതിരായ ഫൈനലിൽ കളിച്ചേക്കും. അയാക്സിനെതിരായ മത്സരത്തിൽ കെയ്ൻ ബെഞ്ചിലിരുന്നത് മടങ്ങിവരവിന്റെ സൂചനയായാണ് കരുതുന്നത്. ഫൈനലിനിന് ആഴ്ചകൾ ശേഷിക്കെ മടങ്ങിവരാൻ കഴിയുമെന്ന് കെയ്‌നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. "മാഞ്ചസ്റ്റർ സിറ്റിയേയും അയാക്സിനേയും തോൽപ്പിച്ചാണ് ഞങ്ങളുടെ വരവ്. ഫൈനലിലും മികവ് ആവർത്തിക്കും"- കെയ്ൻ പറഞ്ഞു. ശക്തരായ ലിവർപൂളിനെതിരെ കെയ്‌ന് തിരിച്ചെത്താൻ സാധിച്ചാൽ ടോട്ടനത്തിന്റെ കിരീട പ്രതീക്ഷകൾ കൂടുതൽ സജീവമാകും. സൺഹ്യൂങ് മിന്നും ഡെലെ അലിയും ക്രിസ്റ്റ്യൻ എറിക്‌സണും ലൂക്കാസ് മൗറയുമെല്ലാം ടോട്ടനത്തിനൊപ്പം മികവുകാട്ടുന്നു. ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോൾ ഇതിനോടകം കെയ്ൻ നേടിയിട്ടുണ്ട്. എന്നാൽ, കെയ്‌ന്റെ മടങ്ങിവരവ് സംബന്ധിച്ച് പരിശീലകൻ മൗറീസ്യോ പൊച്ചറ്റീനോ പ്രതികരിച്ചിട്ടില്ല.

Read More >>