ഐ.പി.എല്‍ ഫൈനല്‍ ടിക്കറ്റ് വിറ്റുതീര്‍ന്നു; പ്രതിഷേധം

1500 ,2000, 2500, 5000 രൂപ വിലയുള്ള ടിക്കറ്റുകളാണ് വിറ്റത്.

ഐ.പി.എല്‍ ഫൈനല്‍ ടിക്കറ്റ് വിറ്റുതീര്‍ന്നു; പ്രതിഷേധം

വിശാഖപട്ടണം: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഫൈനൽ ടിക്കറ്റ് വിറ്റുതീർന്നതിന് പിന്നാലെ ആരാധക പ്രതിഷേധം. ഓൺലൈൻ ടിക്കറ്റ് വില്പന തുടങ്ങി രണ്ടു മിനുട്ടിനുള്ളിൽ മുഴുവൻ ടിക്കറ്റും വിറ്റുപോയി. എന്നാൽ മുന്നറിയിപ്പില്ലാതെയാണ് ടിക്കറ്റ് വില്പന നടത്തിയതെന്ന് ആരോപണം ഉയർന്നു. ഇനി ഓൺലൈൻ ടിക്കറ്റ് വില്പന ഉണ്ടാകുമോയെന്ന കാര്യത്തിൽ ബി.സി.സി.ഐ ഔദ്യോഗികമായി പ്രതികരിച്ചില്ല. 1500 ,2000, 2500, 5000 രൂപ വിലയുള്ള ടിക്കറ്റുകളാണ് വിറ്റത്. ബാക്കിയുള്ള മുൻനിര ടിക്കറ്റുകളുടെ കാര്യത്തെക്കുറിച്ചും ബി.സി.സി.ഐ പ്രതികരിച്ചിട്ടില്ല. ഞായറാഴ്ച ഹൈദരാബാദിലാണ് ഫൈനൽ.