ജെറ്റ് എയര്‍വേയ്സ് ഓഹരി വില്പന: അവസാന നിമിഷത്തില്‍ പറന്നിറങ്ങി ഇത്തിഹാദ്

നിലവിൽ ജെറ്റിന്റെ 24 ശതമാനം ഓഹരികൾ ഇത്തിഹാദിന്റെ കൈകളിലാണ്.

ജെറ്റ് എയര്‍വേയ്സ് ഓഹരി വില്പന: അവസാന നിമിഷത്തില്‍ പറന്നിറങ്ങി ഇത്തിഹാദ്

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന പ്രവർത്തനം നിർത്തിയ ജെറ്റ് എയർവേയ്‌സിനെ ഏറ്റെടുക്കാൻ ഇത്തിഹാദ് എയർവേയ്‌സ് ബിഡ് സമർപ്പിച്ചു. ബിഡ് സമർപ്പിക്കുന്നതിനുള്ള അവസാന ദിനത്തിൽ ഏറെ പ്രതീക്ഷ നൽകി വൈകീട്ട് ആറിനാണ് ദുബൈ ആസ്ഥാനമായ ഇത്തിഹാദ് ബിഡ് നൽകിയത്. നിലവിൽ ജെറ്റിന്റെ 24 ശതമാനം ഓഹരികൾ ഇത്തിഹാദിന്റെ കൈകളിലാണ്. ജെറ്റിന്റെ പ്രശ്‌നങ്ങൾ അറിയുന്ന ഇത്തിഹാദ് ബാക്കിയുള്ള ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കുമെന്നാണ് ലഭിക്കുന്ന സൂചന.

8500 കോടിയുടെ കടമുള്ള ജെറ്റിനെ വിൽക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് തീരുമാനിച്ചത്. ഇതിനുവേണ്ട നടപടികളും സ്വീകരിച്ചു. എന്നാൽ ഇത്രയും വലിയ തുക നൽകി ഏറ്റെടുക്കുന്നതിനൊപ്പം മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പണം ആവശ്യമായി വരും എന്നതും മിക്ക സ്ഥാപനങ്ങളെയും ഏറ്റെടുക്കാനുള്ള താല്പര്യത്തിൽ നിന്നും പിന്നോട്ടുവലിച്ചു. ഇത്തിഹാദിലായിരുന്നു അവസാന പ്രതീക്ഷ. ഇത്തിഹാദിനെ കൂടാതെ മൂന്നു സ്ഥാപനങ്ങളും ബിഡ് സമര്‍പ്പിച്ചതായി വിവരമുണ്ട്.

Read More >>