ഗൂ​ഗിളിനെതിരെ അന്വേഷണത്തിന് സി.സി.ഐ

ഗൂഗ്‌ളിന്റെ ഉന്ന ത ഉദ്യോഗസ്ഥരെ ഇന്ത്യയിലെത്തിച്ച് തെളിവെടുക്കും.

ഗൂ​ഗിളിനെതിരെ അന്വേഷണത്തിന് സി.സി.ഐ

മുംബൈ: ആൻഡ്രോയ്ഡ് മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ആധിപത്യം ഉപയോഗിച്ച് ഇന്റർനെറ്റ് ഭീമനായ ഗൂഗിൾ മറ്റു കമ്പനികളെ ഇല്ലാതാക്കുന്നതായ പരാതിയിൽ ഇന്ത്യയിലും അന്വേഷണം. കോംപറ്റിഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സി.സി.ഐ)ക്കു കീഴിലാണ് പരാതി ലഭിച്ചത്. പരാതി ശരിയാണെന്നു കണ്ടെത്തിയതോടെയാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. ഗൂഗ്‌ളിന്റെ ഉന്ന ത ഉദ്യോഗസ്ഥരെ ഇന്ത്യയിലെത്തിച്ച് തെളിവെടുക്കും. ഇന്ത്യയിൽ ഭുരിഭാഗം ഫോണുകളും പ്രവർത്തിക്കുന്നത് ആൻഡ്രോയിഡിലാണ്. ഇതിൽ പ്രവർത്തിക്കുന്നവയിൽ ഏറിയപങ്കും ഗൂഗിള്‌ന്റെ ആപ്പുകളാണ്. ഇത് മറ്റു കമ്പനികളെ തഴയുന്നതായാണ് ആരോപണം.

ഗൂഗിൾ സേർച്, ഗൂഗിൾ ക്രോം, പ്ലേസ്റ്റോർ എന്നിവ ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ചു നിർമിക്കുന്ന എല്ലാ ഫോണിലും ഇൻസ്റ്റാൾ ചെയ്യണമെന്ന നിബന്ധന കാരണം യു.കെയിൽ ഗുഗിളിനെതിരെ വൻ തുക പിഴ ചുമത്തിയിരുന്നു.

Read More >>