തിരുത്തിയവര്‍ക്കായി തിരച്ചില്‍: ഉത്തരക്കടലാസ് തിരുത്തിയ അദ്ധ്യാപകര്‍ ഒളിവില്‍

ആൾമാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുുന്നു. അറസ്റ്റ് ഉറപ്പായതോടെയാണ് ഇവർ ഒളിവിൽ പോയത്.

തിരുത്തിയവര്‍ക്കായി തിരച്ചില്‍: ഉത്തരക്കടലാസ് തിരുത്തിയ അദ്ധ്യാപകര്‍ ഒളിവില്‍

സ്വന്തം ലേഖകന്‍

കോഴിക്കോട് നീലേശ്വരം ​ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകൾ തിരുത്തിയ സംഭവത്തില്‍ പ്രതികളായ അദ്ധ്യാപകർ ഒളിവിൽ. പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്കൂൾ പ്രിൻസിപ്പലുമായ കെ റസിയ, ഉത്തരക്കടലാസ് തിരുത്തിയ അഡീഷണൽ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂർ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസൽ എന്നിവരാണ് ഒളിവിൽ പോയത്. ആൾമാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുുന്നു. അറസ്റ്റ് ഉറപ്പായതോടെയാണ് ഇവർ ഒളിവിൽ പോയത്. പൊലീസ് ഇവർക്കായി വിവിധയിടങ്ങളിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

അതേസമയം അദ്ധ്യാപകർ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ​കോടതിയിൽ നിന്ന് ജാമ്യം നേടി കേസിനെ നേരിടാനാണ് ഇവർ ശ്രമിക്കുന്നത്. അതിനാൽ ഇവർ ഏറെ ദൂരെ പോകാനിടയില്ലെന്നാണ് പൊലീസ് കരുതുന്നത്. മാർച്ച് 21ന് രാവിലെയായിരുന്ന പ്ലസ് ടു ഇംഗ്ലീഷ് പരീക്ഷയും പ്ലസ് വണ്ണിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയും നടന്നത്. തൊട്ടടുത്ത ദിവസം പരീക്ഷകൾ ഒന്നുമില്ലായിരുന്നു.

ഈ അവസരം മുതലെടുത്ത് അദ്ധ്യാപകനായ നിഷാദ് വി മുഹമ്മദ് നാല് ഉത്തരക്കടലാസുകൾ മാറ്റി എഴുതുകയും 32 എണ്ണത്തിൽ തിരുത്തൽ വരുത്തുകയും ചെയ്തതായാണ് കേസ്. ഉത്തരക്കടലാസ് തിരുത്തുന്നതിന് ഒത്താശ ചെയ്തതായാണ് മറ്റു രണ്ടു പേർക്കെതിരെയുള്ള കേസ്.

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഉത്തരക്കടലാസ് തിരുത്തെയെഴുതി കാര്യം തങ്ങൾക്കറിയില്ലെന്നാണ് ഇവർ മൊഴി നൽകിയത്. അതേസമയം പുനഃപരീക്ഷയ്ക്ക് തയ്യാറാകാൻ വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read More >>