മോദിയെ പരിഹസിക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച് റിപ്പബ്ലിക് ടിവിക്കെതിരേ സംഘപരിവാര്‍

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ മോദിയെ നീചനെന്ന് വിളിച്ച വിഷയത്തിലായിരുന്നു ചർച്ച. സംവാദത്തിൽ രാഷ്ട്രീയനിരീക്ഷകനായ നിഷാന്ത് വർമയുടെ പരാമർശമാണ് പരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചത്.

മോദിയെ പരിഹസിക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച് റിപ്പബ്ലിക് ടിവിക്കെതിരേ സംഘപരിവാര്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബി.ജെ.പി പ്രവർത്തകരേയും അപമാനിക്കാൻ അവസരമൊരുക്കിയെന്ന് ആരോപിച്ച് റിപ്പബ്ലിക് ടി.വിക്കെതിരേ സംഘപരിവാർ. ചൊവ്വാഴ്ച രാത്രി റിപ്പബ്ലിക് ടി.വിയിൽ നടന്ന ചർച്ചയാണ് സംഘപരിവാർ അനുകൂലികളെ ചൊടിപ്പിച്ചത്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ മോദിയെ നീചനെന്ന് വിളിച്ച വിഷയത്തിലായിരുന്നു ചർച്ച.

സംവാദത്തിൽ രാഷ്ട്രീയനിരീക്ഷകനായ നിഷാന്ത് വർമയുടെ പരാമർശമാണ് പരിവാർ അനുകൂലികളെ പ്രകോപിപ്പിച്ചത്. 'മോദി നീചനാണോ അല്ലയോ എന്നാണ് നിങ്ങൾക്ക് അറിയേണ്ടതെങ്കിൽ അദ്ദേഹം നീചനാണ്. അദ്ദേഹത്തിന്റെ ആളുകളും. ബി.ജെ.പി പ്രവർത്തകർ സ്ത്രീകളെ അധിക്ഷേപിക്കുകയാണ്. അവരെ ഓൺലൈനിൽ വിൽക്കുകയാണ്. റേപ്പിസ്റ്റുകൾ ബി.ജെ.പി പ്രവർത്തകരാണ്. നിങ്ങൾ അവരെ പിന്തുണയ്ക്കുന്നു. ലജ്ജതോന്നുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിനു പിന്നാലെയാണ് റിപ്പബ്ലിക് ടി.വിക്കെതിരേ അണികൾ രംഗത്തുവന്നത്. 'നിഷാന്ത് വർമയെപ്പോലുളള ഗുണ്ടകളെ എന്തിനാണ് അർണബ് ക്ഷണിച്ചുവരുത്തിയത്. അത് ചാനലിന് മോശമാണ്.' എന്നാണ് ചൗക്കീദാർ യോഗേഷ് സക്‌സേന എന്നയാൾ ട്വിറ്ററിൽ കുറിച്ചത്.

'ബി.ജെ.പിക്കാർ സ്ത്രീകളെ വിൽക്കുന്നു എന്ന് പറയാൻ നിശാന്ത് വർമ്മയെ അനുവദിക്കാൻ റിപ്പബ്ലിക് ടി.വിക്ക് എങ്ങനെ കഴിഞ്ഞു. അർണബ് ഉടൻ അയാളെ പുറത്താക്കണമായിരുന്നു. ഞാൻ മറുപടി പറയാനാവാത്തവിധം ഞെട്ടിപ്പോയി.' എന്നാണ് ടി.വിയിലെ സ്ഥിരം പാനലിസ്റ്റായ രതൻ ഷർദ ട്വിറ്ററിൽ എഴുതിയത്. 'റിപ്പബ്ലിക് ടി.വി ബഹിഷ്‌കരിക്കാനും ആഹ്വാനമുണ്ട്.

Read More >>