മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യക്ക് സാൻഫ്രാൻസിസ്‌കോയിൽ വിലക്ക്

ഇത്തരത്തിൽ നിയമം പാസാക്കുന്ന ആദ്യ അമേരിക്കൻ പട്ടണമാവുകയാണ് സാൻഫ്രാൻസിസ്‌കോ.

മുഖം തിരിച്ചറിയൽ സാങ്കേതിക വിദ്യക്ക് സാൻഫ്രാൻസിസ്‌കോയിൽ വിലക്ക്

വാഷിങ്ടൺ: മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ നിന്ന് പൊലീസിനും മറ്റ് സർക്കാർ എജൻസികൾക്കും സാൻഫ്രാൻസിസ്‌കോയിൽ വിലക്കേർപ്പെടുത്തി.

ഇത്തരത്തിൽ നിയമം പാസാക്കുന്ന ആദ്യ അമേരിക്കൻ പട്ടണമാവുകയാണ് സാൻഫ്രാൻസിസ്‌കോ. രഹസ്യ നിരീക്ഷണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ഓർഡിനൻസാണ് ഒന്നിനെതിരെ എട്ടു വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സാൻഫ്രാൻസിസ്‌കോ ബോർഡ് ഓഫ് സൂപ്പർവൈസർമാർ പാസാക്കിയത്.

പ്രധാനമായും രണ്ട് കാര്യങ്ങളാണ് ബില്ലിൽ അടങ്ങിയിരിക്കുന്നത്. ഒന്ന്, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള വിലക്കാണ്. രണ്ട്, വ്യക്തികളെ നിരീക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന മറ്റെല്ലാ മാർഗ്ഗങ്ങളും കർശനമായി നിരീക്ഷിക്കുക എന്നതും. ഇനിമുതൽ പുതിയ നിരീക്ഷണ ഉപകരണങ്ങൾ വാങ്ങുന്നതിനു മുമ്പ് അത് പൊതുജനങ്ങളെ അറിയിക്കുകയും, നിയമനിർമ്മാണ സഭയുടെ അംഗീകാരം തേടുകയും വേണം.

എന്നാൽ പുതിയ നിയമത്തിനെതിരെ വിമർശനങ്ങളും ശക്തമാണ്. വലിയ രീതിയിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ നടക്കുന്ന സാൻഫ്രാൻസിസ്‌കോ പോലുള്ള നഗരങ്ങളിൽ പൊലീസിന് സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉണ്ടാകണമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. സെൽഫോണുകളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഇക്കാലത്ത്, എങ്ങും നിരീക്ഷണ കേ മറകളുള്ള ഒരു പ്രദേശത്ത് എന്ത് സ്വകാര്യതയാണ് ഉള്ളതെന്ന് സ്റ്റോപ്പ് ക്രൈം എസ്.എഫ് ഗ്രൂപ്പ് അംഗം മെറിദ്രി സാറ ചോദിച്ചു.

Read More >>