ആരാംകോ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്കുനേരെ ഡ്രോൺ ആക്രമണം: സൗദി

സൗദിയിലെ കിഴക്കൻ പ്രദേശത്തെ എണ്ണപ്പാടത്തുനിന്നും പടിഞ്ഞാറ് ഭാഗത്തുള്ള യാമ്പു റിഫൈനറിയിലേക്ക് എണ്ണ എത്തിക്കുന്ന പമ്പ് സ്റ്റേഷനുകൾക്ക് നേരെയാണ് പൈലറ്റില്ലാ വിമാനം ബോംബ് വർഷം നടത്തിയത്.

ആരാംകോ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്കുനേരെ ഡ്രോൺ ആക്രമണം: സൗദി

ജിദ്ദ : സൗദി ആരാംകോയുടെ രണ്ട് എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ തീവ്രവാദ ഡ്രോൺ ആക്രമണമുണ്ടായതായി സൗദി ദേശ സുരക്ഷ വകുപ്പും ഊർജ്ജ മന്ത്രിയും വ്യക്തമാക്കി.

സൗദിയിലെ കിഴക്കൻ പ്രദേശത്തെ എണ്ണപ്പാടത്തുനിന്നും പടിഞ്ഞാറ് ഭാഗത്തുള്ള യാമ്പു റിഫൈനറിയിലേക്ക് എണ്ണ എത്തിക്കുന്ന പമ്പ് സ്റ്റേഷനുകൾക്ക് നേരെയാണ് പൈലറ്റില്ലാ വിമാനം ബോംബ് വർഷം നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ ആറിനും ആറരക്കും ഇടയ്ക്കായിരുന്നു സംഭവമെന്ന് ദേശ സുരക്ഷാ വകുപ്പിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.

കേടുപാടുകൾ നന്നാക്കി സാധാരണ നിലയിൽ എത്തുന്നതുവരെ ആരാംകോ എണ്ണ പമ്പിങ് നിർത്തിവെച്ചു. സുരക്ഷ ഉറപ്പ് വരുത്തിയ ശേഷമാണ് പമ്പിങ് ഇനി ആരംഭിക്കുക. അന്താരാഷ്ട്ര എണ്ണ വിതരണത്തെ ഇത് ബാധിക്കില്ല. എന്നാൽ കഴിഞ്ഞ ദിവസം യു.എ.ഇ കടലിൽ സൗദി കപ്പലുകൾ നേരെ ആക്രമണം ഉണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഊർജ്ജ സഹായം നൽകുന്നത് തടയുകയാണ് ലക്ഷ്യം. ഇറാൻ പിന്തുണയോടെ യെമൻ ഭീകരവാദികളായ ഹൂതികൾ നടത്തുന്ന ഇത്തരം വില കുറഞ്ഞ ആക്രമണങ്ങളെ എല്ലാ നിലയിലും പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യം ഒന്നുകൂടി ബോധ്യമായതായും ഊർജ്ജ വ്യവസായ വകുപ്പ് മന്ത്രി വ്യക്തമാക്കി.

Read More >>