ഗർഭഛിദ്രം നിരോധിച്ച് അലബാമ

ബലാത്സംഗ കേസുകളില്‍ പോലും അനുമതിയുണ്ടാകില്ല

ഗർഭഛിദ്രം നിരോധിച്ച് അലബാമ

ഗർഭഛിദ്രത്തിനു നിരോധനം ഏർപ്പെടുത്തി യു.എസ്സിലെ അലബാമ. ബലാത്സംഗം പോലുള്ള തെറ്റായ മാർഗങ്ങളില്‍ ഗർഭിണിയാകുന്ന സ്ത്രീകൾക്ക് ഇളവ് നൽകണമെന്ന ഭേദഗതി തള്ളിയാണ് സെനറ്റ് ഗർഭഛിദ്രത്തിനെതിരെ ബിൽ പാസാക്കിയത്.

ബിൽ അനുമതിക്കായി റിപ്പബ്ലിക്കൻ ഗവർണർ കെയ് ഐവിയ്ക്ക് സമർപ്പിച്ചു. ബില്ലിൽ ഒപ്പുവയ്ക്കുമോ എന്നകാര്യത്തിൽ ഗവർണർ നിലപാട് വ്യക്തമാക്കിയില്ലെങ്കിലും ഗർഭഛിദ്രത്തെ എതിർക്കുന്ന വ്യക്തിയാണ് അവർ. യു.എസ്സിൽ ഗർഭഛിദ്രത്തിന് നിയമാനുമതി നൽകുന്ന 1973ലെ സുപ്രിം കോടതി ഉത്തരവിനെ വെല്ലുവിളിക്കുന്നതാണ് സെനറ്റ് പാസ്സാക്കിയ ബിൽ എന്ന് ആക്ടിവിസ്റ്റുകൾ പറഞ്ഞു.

മൂന്നിനെതിരെ 74 വോട്ടുകൾക്കാണ് ബിൽ പാസ്സാക്കിയത്. മാതാവിന്റെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിൽ മാത്രമേ ഗർഭഛിദ്രം ഇനിമുതൽ അനുവദിക്കൂ.

ഗർഭാവസ്ഥയിലിരിക്കുമ്പോഴും ഭ്രൂണത്തെ ഒരു വ്യക്തി എന്ന നിലയിലാണ് തങ്ങൾ പരിഗണിക്കുന്നതെന്നു റിപ്പബ്ലിക്കൻ നേതാവ് ടെറി കോളിൻസ് പറഞ്ഞു.

Next Story
Read More >>