മറഡോണയുടെ ഡോക്യുമെന്ററി കാനിലേക്ക്

ഓസ്കർ പുരസ്ക്കാര ജേതാവായ അസിഫ് കപാഡിയ സംവിധാനം ചെയ്ത 'ഡീഗോ മറഡോണ' ഡോക്യുമെന്ററി ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. റിബൽ ഹീറോ. ഹസ്ലർ ഗോഡ് എന്നാണ് ഡോക്യുമെന്ററിയുടെ ടാഗ്ലൈൻ.

മറഡോണയുടെ ഡോക്യുമെന്ററി കാനിലേക്ക്

പാരീസ്: കാല്‍പന്ത് കളിയിലെ മാന്ത്രികത പോലെ അത്ഭുതം നിറഞ്ഞതായിരുന്നു മറഡോണയുടെ മൈതാനത്തിന് പുറത്തെ ജീവിതവും. മനോഹരമായ ഗോളുകൾ പോലെ മറഡോണയുടെ വ്യക്തി ജീവിതവും എക്കാലവും ചർച്ച ചെയ്യപ്പെട്ടു. ആ നിരയിലേക്ക് അവസാനമായി എത്തുകയാണ് പുതിയ ഡോക്യുമെന്ററി.

ഓസ്കർ പുരസ്ക്കാര ജേതാവായ അസിഫ് കപാഡിയ സംവിധാനം ചെയ്ത 'ഡീഗോ മറഡോണ' ഡോക്യുമെന്ററി ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. റിബൽ ഹീറോ. ഹസ്ലർ ഗോഡ് എന്നാണ് ഡോക്യുമെന്ററിയുടെ ടാഗ്ലൈൻ.

ആമി വൈൻഹൗസിന്റെ ജീവിതം അവതരിപ്പിച്ച ഡോക്യുമെന്ററിയ്ക്കാണ് 2016 ൽ അസിഫിന് ഓസ്‌കർ ലഭിച്ചത്. 2011 ൽ ബ്രസീലിയൻ മോട്ടോർ റെയ്സിങ് ചാമ്പ്യൻ ആർട്ടൺ സെന്നയുടെ ജീവിതവും ആസിഫ് തിരശ്ശീലയിലെത്തിയിരുന്നു. ഡീഗോ മറഡോണയും ഇറ്റാലിയൻ ക്ലബ്ബായ നപ്പോളിയിലെ ജീവിതവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഡോക്യുമെന്ററിയിൽ പറയുന്നത്.

1984 മുതൽ 1991 വരെ നപ്പോളിയുടെ താരമായിരുന്നു മറഡോണ. മറഡോണയുടെ ഫുട്ബോളിന് പുറത്തെ അവിശ്വസനീയവും കുപ്രസിദ്ധവുമായ ജീവിതമാണ് അസിഫിനെ താരത്തിലേക്ക് ആകൃഷ്ടനാക്കിയത്. നപ്പോളിയുടെ താരമായിരിക്കെ അധോലോക നായകന്മാരുമായി മറഡോണയ്ക്കുണ്ടായിരുന്ന ബന്ധവും മറ്റും അറിഞ്ഞതോടെയാണ് സംവിധായകൻ ഡോക്യുമെന്ററി ചെയ്യാൻ ഒരുങ്ങിയത്.

സെന്നയ്ക്ക് ശേഷം ഇനിയൊരു സ്പോർട്സ് താരത്തെ കുറിച്ച് ഫിലിമെടുക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു അസിഫ്. എന്നാൽ ഇതിനിടെ നപ്പോളിയിൽ കളിക്കുന്ന കാലത്തെ മറഡോണയുടെ ചില വീഡിയോകൾ കാണാൻ ഇടയായി.

കുപ്രസിദ്ധമായ വീഡിയോയിരുന്നു അതെന്ന് കോപ്പൺ ഹേഗനിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മൂന്ന് മണിക്കൂർ നീണ്ട അഭിമുഖമാണ് ചിത്രത്തിനായി മറഡോണ നൽകിയത്.

Read More >>